ഇരിങ്ങോൾ ഗവ. വി.എച്ച്.എസ് സ്കൂളിലെ എസ്.എസ് എൽ സിക്ക്‌ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍

ഇരിങ്ങോൾ ഗവ. വി.എച്ച്.എസ് സ്കൂളിലെ മുഹമ്മദ് ഷരീഫ് പി.എം, അമിത സി സന്തോഷ്, അക്ഷയ് പി.ബി, സാദിയ ഷഫീക്ക്, മുഹമ്മദ് അബ്ദുൽ റഹ്മാൻ എന്നി വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചു. എസ്എസ്എല്‍സി ഫലം വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു.…

കളര്‍ സ്‌പോട്ട് ചിത്രപ്രദര്‍ശനം ആരംഭിച്ചു

മലപ്പുറം ജില്ലയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ മഞ്ചേരിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികള്‍ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിച്ച കളര്‍ സ്‌പോട്ട്  ചിത്രപ്രദര്‍ശനം പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു.  മെയ് 1 മുതല്‍…

നദിയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി  ഇരുചക്ര വാഹന റാലിയും പുഴ സംരക്ഷണ പ്രതിജ്ഞയും ചെയ്തു

ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര കൂട്ടായ്മയായ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ദേശീയ ചെയര്‍മാന്‍ കെ ആനന്ദ് കുമാര്‍  മുന്‍ ജല വിഭവ ഡയറക്ടര്‍ സുഭാഷ് ചന്ദ്ര ബോസ്,കോണ്‍ഫെഡറേഷന്‍ ദേശീയ കോഓര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന്‍ എന്നിവരുടെ നേതൃത്തില്‍ ആഗസ്ത് മാസത്തില്‍ 44 നദികളില്‍…

അമ്മയ്ക്ക് സമ്മാനം നൽകാൻ കുടുക്ക നിറച്ച് കൊച്ചുകൂട്ടുകാർ

ഇരിങ്ങോൾ സർക്കാർ വി.എച്ച്. എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെയും മറ്റു ക്ലബുകളുടെയും നേതൃത്വത്തിൽ എൽ കെ ജി , യു കെ ജി വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ സമ്പാദ്യശീലം വളർത്തുവാനായി ആവിഷ്കരിച്ച ‘ഒരു കുട്ടിക്ക് ഒരു കുടുക്ക’ പദ്ധതി വൻ…

ആലപ്പുഴ പുറക്കാട് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞു; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ

ആലപ്പുഴയിൽ പുറക്കാട് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടൽ ഉൾവലിഞ്ഞത്. ഇന്ന് രാവിലെയാണ് തീരദേശവാസികൾ സംഭവം കണ്ടത്. സംഭവത്തെ തുടർന്ന് ആശങ്കയിലാണ് പ്രദേശത്തെ ‌മൽസ്യത്തൊഴിലാളികൾ. അതേസമയം, കടൽ ഉൾവലിഞ്ഞതിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.…

തൊടുപുഴയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൊടുപുഴ നേര്യമംഗലത്ത് കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ ആണ് മരിച്ചത്. 78 വയസ് ആയിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. സ്വന്തം കൃഷിയിടത്തില്‍ നിന്ന് മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം. കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി…

സംസ്ഥാനത്ത്‌ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്തെ നാലു ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ എന്നി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണ താപനിലയിൽ നിന്ന് നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കുമെന്നാണ്…

ധര്‍ണ നടത്തി

മലപ്പുറം : സ്ത്രീകളുടെയും കുട്ടികളുടെയും പോഷക നിലവാരം മെച്ചപ്പെടുത്തുന്നതിനായി വനിതാ ശിശു വികസന വകുപ്പില്‍ ഏര്‍പ്പെടുത്തിയ പോഷന്‍ ട്രാക്കര്‍ മൊബൈല്‍ ആപ്പ് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് നിലവാരമില്ലാത്ത ഫോണ്‍ മാറ്റി ലാപ്ടോപ്പ് സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കണമെന്നും ആവശ്യമായ സാങ്കേതിക പരിശീലനം നല്‍കണമെന്നും…

ശാസ്ത്രമേഖലയിലെ കഴിവുകൾ പ്രോൽസാഹിപ്പിക്കണം: മാണി സി കാപ്പൻ

ഇടനാട്: വിദ്യാർത്ഥികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ പ്രോൽസാഹിപ്പിച്ചാൽ രാജ്യത്തിന് നേട്ടമാകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. രാമപുരം സബ്ജില്ല ശാസ്ത്രമേള ഇടനാട് എസ് വി എൻ എസ് എസ് ഹൈസ്‌ക്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മീനച്ചിൽ താലൂക്ക്…

എസ് സി വിഭാഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ മലപ്പുറം സ്റ്റഡി സെന്ററില്‍ എസ് സി വിഭാഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം,…