അമ്മയ്ക്ക് സമ്മാനം നൽകാൻ കുടുക്ക നിറച്ച് കൊച്ചുകൂട്ടുകാർ

ഇരിങ്ങോൾ സർക്കാർ വി.എച്ച്. എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെയും മറ്റു ക്ലബുകളുടെയും നേതൃത്വത്തിൽ എൽ കെ ജി , യു കെ ജി വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ സമ്പാദ്യശീലം വളർത്തുവാനായി ആവിഷ്കരിച്ച ‘ഒരു കുട്ടിക്ക് ഒരു കുടുക്ക’ പദ്ധതി വൻ വിജയമായി.

കുടുക്കയിൽ ശേഖരിച്ച നാണയ തുട്ടുകൾ കൊണ്ട് സ്കൂൾ അവധിയ്ക്ക് അമ്മയ്ക്ക് ഒരു സർപ്രൈസ് സമ്മാനം വാങ്ങി കൊടുക്കുമെന്ന് സ്കൂളിൽ ഏറ്റവും കൂടുതൽ നാണയം ശേഖരിച്ച് ഒന്നാം സ്ഥാനത്ത് എത്തിയ അന്യ സംസ്ഥാന തൊഴിലാളിയും ബീഹാർ ‘സ്വദേശിയുമായ വിജയ് സിംഗ് രഞ്ചു സിംഗ് ദമ്പതികളുടെ മകളായ യു.കെ ജി വിദ്യാർത്ഥിനി ആരാധ്യ സിംഗ് പറഞ്ഞു. ആരാധ്യ സിംഗ് 1541 രൂപയും ദേവ കൃഷ്ണ 765 രൂപയും ശേഖരിച്ച് യു കെ ജി വിഭാഗത്തിലും ആദിത്യ പി പൈ 1450 രൂപയും ആവണി പി കെ 552 രൂപ ശേഖരിച്ച് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് എത്തി.

സ്ക്കൂൾ ഹെഡ്മിസ്ട്രസ് എം.കെ ജ്യോതി, പ്രിൻസിപ്പാൾ ആർ സി ഷിമി , പ്രീ പ്രൈമറി ഇൻ ചാർജ് എം. ബി സീത, എൻ ആർ ബിന്ദു, കലാദേവി, അനുഷ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, മദർ പി.റ്റി.എ പ്രസിഡൻ്റ് സരിത രവികുമാർ, എസ്.എം.സി ചെയർമാൻ അരുൺ പ്രശോഭ് തുടങ്ങിയവരുടെ പൂർണ പിന്തുണയായിരുന്നു ഇത്തരമൊരു വിജയത്തിന് കാരണമെന്ന് പി.റ്റി.എ പ്രസിഡൻ്റ് എൽദോസ് വീണമാലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!