തൊടുപുഴയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൊടുപുഴ നേര്യമംഗലത്ത് കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ ആണ് മരിച്ചത്. 78 വയസ് ആയിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. സ്വന്തം കൃഷിയിടത്തില്‍ നിന്ന് മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം. കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി…

സംസ്ഥാനത്ത്‌ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്തെ നാലു ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ എന്നി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണ താപനിലയിൽ നിന്ന് നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കുമെന്നാണ്…

ധര്‍ണ നടത്തി

മലപ്പുറം : സ്ത്രീകളുടെയും കുട്ടികളുടെയും പോഷക നിലവാരം മെച്ചപ്പെടുത്തുന്നതിനായി വനിതാ ശിശു വികസന വകുപ്പില്‍ ഏര്‍പ്പെടുത്തിയ പോഷന്‍ ട്രാക്കര്‍ മൊബൈല്‍ ആപ്പ് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് നിലവാരമില്ലാത്ത ഫോണ്‍ മാറ്റി ലാപ്ടോപ്പ് സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കണമെന്നും ആവശ്യമായ സാങ്കേതിക പരിശീലനം നല്‍കണമെന്നും…

ശാസ്ത്രമേഖലയിലെ കഴിവുകൾ പ്രോൽസാഹിപ്പിക്കണം: മാണി സി കാപ്പൻ

ഇടനാട്: വിദ്യാർത്ഥികളുടെ ശാസ്ത്രമേഖലയിലെ കഴിവുകൾ പ്രോൽസാഹിപ്പിച്ചാൽ രാജ്യത്തിന് നേട്ടമാകുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. രാമപുരം സബ്ജില്ല ശാസ്ത്രമേള ഇടനാട് എസ് വി എൻ എസ് എസ് ഹൈസ്‌ക്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മീനച്ചിൽ താലൂക്ക്…

എസ് സി വിഭാഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ മലപ്പുറം സ്റ്റഡി സെന്ററില്‍ എസ് സി വിഭാഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം,…

പാലക്കാട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ

പാലക്കാട് കുഴൽമന്ദം ആലിങ്കലിൽ അമ്മയും മകനും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. സിനില (41) മകൻ രോഹിത് (19) സിനിലയുടെ സഹോദരിയുടെ മകൻ സുബിൻ (23) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പാലക്കാട് ജില്ല…

വിളിച്ചപ്പോൾ ഇറങ്ങിവരാത്തതിന് കാമുകൻ കാമുകിയെ കുത്തി

തിരുവനന്തപുരം നേമത്ത് യുവതിയെ കുത്തിയതിനുശേഷം ആൺ സുഹൃത്ത് സ്വയം കഴുത്തറുത്തു. രമ്യ രാജീവൻ എന്ന യുവതിയ്ക്കാണ് കുത്തെറ്റത്. ഇരുവരും നാലുവർഷമായി അടുപ്പത്തിലായിരുന്നു. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തി ദീപക് രമയോട് ഇറങ്ങി വരാൻ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല. ഇതിൽ പ്രകോപിതനായി വീട്ടിൽ…

കരൂരിൽ അംബേദ്കർ ഗ്രാമം പ്രവൃത്തി ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തി

പാലാ:  പട്ടികജാതി വികസനവകുപ്പിൻ്റെ നേതൃത്വത്തിൽ ളാലം ബ്ലോക്കിൻ്റെ ആഭിമുഖ്യത്തിൽ കരൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ  കരൂർ നെല്ലാനിക്കാട്ടുപാറ കോളനിയിൽ അംബേദ്കർ ഗ്രാമം പ്രവൃത്തി ഉദ്ഘാടനവും ശിലാസ്ഥാപനവും മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജു പി…

ഉച്ചഭക്ഷണ പദ്ധതിക്കായി നട്ടുനനച്ച പച്ചക്കറികള്‍ മോഷണം പോയി; പകരം സമ്മാനം നല്‍കി കളക്ടര്‍ കൃഷ്ണതേജ

ചെങ്ങാലൂർ രണ്ടാംകല്ല് എഎൽപി സ്കൂളിലെ കുട്ടികൾ ഉച്ചഭക്ഷണ പദ്ധതിക്കായി നട്ടുനനച്ച് വിളയിച്ച പച്ചക്കകറികളെല്ലാം കഴിഞ്ഞ ദിവസമാണ് കള്ളന്മാര്‍ കൊണ്ടുപോയത്. ചെങ്ങാലൂര്‍ രണ്ടാംകല്ല് എഎല്‍പിഎസിലെ സ്‌കൂള്‍ വളപ്പിലെ മോഷണ വാര്‍ത്തയറിഞ്ഞ് സ്‌കൂളിലെ കുട്ടികളെ കാണാനായി കളക്ടര്‍ വിളിപ്പിക്കുകയായിരുന്നു. ചുറ്റും പോലീസ് നില്‍ക്കുന്ന കളക്ട്രേറ്റിലേക്ക്…

മികച്ച ബാലസംഘടനക്ക് ഏര്‍പ്പെടുത്തിയ ഡോ.എ പി ജെ അബ്ദുല്‍കലാം ബാലപ്രതിഭാ പുരസ്‌കാരം ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള ഏറ്റുവാങ്ങി

തിരുവനന്തപുരം / കാഞ്ഞങ്ങാട് : മുന്‍ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ 92-ാം ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പതിനാല് വിദ്യാര്‍ത്ഥികള്‍ക്കും മികച്ച ബാലസംഘടനയ്ക്കും ഏര്‍പ്പെടുത്തിയ ബാലപ്രതിഭാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മികച്ച ബാലസംഘടന പുരസ്‌കാരം മന്ത്രി…