ഹൈക്കോടതി ഇടപെടലിനെതുടര്‍ന്ന് അട്ടപ്പാടി മധു കൊലക്കേസിലെ വിചാരണ നടപടികള്‍ നേരത്തെയാക്കി. മാര്‍ച്ച് 26 ലേക്ക് മാറ്റിയ കേസ് ഫെബ്രുവരി 18 ന്പരിഗണക്കും. കേസിലെ പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകളും കുറ്റപത്രത്തിലെ പകര്‍പ്പും കൈമാറി. കടയില്‍ നിന്ന് ഭക്ഷണം എടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ…
Author: News Desk
എയര്‍ ഏഷ്യ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതി
ടാറ്റാ ഗ്രൂപ്പിന്റെ എയര്‍ ഏഷ്യ ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ച് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതി ലഭിച്ചിരിക്കുന്നു. കൊച്ചി, ദുബായ്- കൊച്ചി സെക്ടറില്‍ നോണ്‍ ഷെഡ്യൂള്‍ഡ് കാര്‍ഗോ വിമാന സര്‍വീസായിരിക്കും ആരംഭിക്കുക. 2014 ജൂണില്‍ പ്രവര്‍ത്തനമാരംഭിച്ച എയര്‍ഏഷ്യ…
വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ ഇല്ല : 14 ദിവസം സ്വയം നിരീക്ഷണം
വിദേശത്തുനിന്ന് എത്തുന്നവര്‍ക്കുള്ള ഏഴ് ദിവസം ക്വാറന്റൈന്‍ കേന്ദ്രം ഒഴിവാക്കി. പതിനാല് ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിര്‍ദ്ദേശം. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി 14 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ആശിഷ് മിശ്രയ്ക്ക് ജാമ്യം
ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊലക്കേസില്‍ പ്രതിയായ ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ജാമ്യം അനുവദിച്ചു. ആശിഷ് മിശ്ര അടക്കം 14 പേര്‍ക്കെതിരെ കേസ് അന്വേഷിക്കുന്ന ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നേരത്തെ 5,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.ലഖിംപൂര്‍ സംഭവത്തില്‍ നാല്…
നിലവിലെ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം
മലമ്പുഴയിലെ മലയിടുക്കില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന്, കഴിഞ്ഞദിവസം സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. എന്നാല്‍ ബാബു നിരീക്ഷണത്തില്‍ തുടരുമെന്ന് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുകയായിരുന്നു. ഇന്നലെ താന്‍ നന്നായി ഉറങ്ങിയെന്നും ഭക്ഷണങ്ങള്‍ കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിത്സയിലുള്ള ബാബു പറഞ്ഞു. രണ്ട്…
ഉത്തര്‍പ്രദേശ് കേരളം പോലെയാകും; യോഗി ആദിത്യനാഥ്
ബിജെപിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ കേരളവും ബംഗാളും കശ്മീരും പോലെയാകും ഉത്തര്‍പ്രദേശെന്ന് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ആദ്യഘട്ട വോട്ടിംഗ് തുടങ്ങിയ പശ്ചാത്തലത്തിലാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇങ്ങനെ പ്രതികരിച്ചത്. നിങ്ങളുടെ വോട്ടാണ് ഉത്തര്‍പ്രദേശിനെ ഭാവി തീരുമാനിക്കുന്നതെന്നും വരുന്ന വര്‍ഷങ്ങളില്‍ ഭീതിയില്ലാതെ കഴിയാനുള്ള…
ലഖിംപൂര്‍ ഖേരി; കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കവേ ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരം കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മോദി വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് ജനഹിതം നോക്കിയാണെന്നും ചെറുകിട കര്‍ഷകരുടെ പ്രയാസം…
സ്വപ്ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം
എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്വപ്നാ സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ ഒന്നാംപ്രതി എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ വിനോയ് ജേക്കപ്പാണ്. പത്ത് പ്രതികളാണ് നിലവില്‍ കേസില്‍ ഉള്ളത്. തിരുവനന്തപുരം ജുഡീഷ്യല്‍…
കളമശ്ശേരി തീപിടിത്തം സംബന്ധിച്ച് കിന്‍ഫ്രയോട് റിപ്പോര്‍ട്ട് തേടി ജില്ലാകലക്ടര്‍
കളമശ്ശേരിയിലെ ഗ്രീന്‍ ലീഫ് എന്ന കമ്പനിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ കിന്‍ഫ്രയുടെ റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍. സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഗ്രീന്‍ ലീഫ്. തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചോയെന്നും തീപിടുത്തം ഉണ്ടാകാനുള്ള സാഹചര്യം അറിയിക്കണമെന്നും കിന്‍ഫ്രയിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. തീപിടുത്തം…
പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് രണ്ട് മരണം
കൊല്ലം കുളത്തൂപ്പുഴ വനമേഖലയില്‍ പിക്കപ്പ് വാന്‍ നിയന്ത്രം വിട്ട് രണ്ടുപേര്‍ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി യഹിയകുട്ടി, ചിതറ വളവുപച്ച സ്വദേശി സക്കീര്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 3 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
