കളമശ്ശേരിയിലെ ഗ്രീന്‍ ലീഫ് എന്ന കമ്പനിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ കിന്‍ഫ്രയുടെ റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍. സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഗ്രീന്‍ ലീഫ്. തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചോയെന്നും തീപിടുത്തം ഉണ്ടാകാനുള്ള സാഹചര്യം അറിയിക്കണമെന്നും കിന്‍ഫ്രയിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. തീപിടുത്തം…
