പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം ; കര്‍ഷക നേതാക്കള്‍ വീട്ടുതടങ്കില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കര്‍ഷക സംഘടനകളുടെ പ്രതിഷേധ സാധ്യതയുള്ളതിനാല്‍ പഞ്ചാബ് റാലിക്ക് മുന്നോടിയായി ഒരു വിഭാഗം കര്‍ഷക നേതാക്കളെ വീട്ടുതടങ്കലിലാക്കി. ജനുവരി അഞ്ചിന് ഫിറോസ്പൂരില്‍ പ്രധാനമന്ത്രിയെ റോഡില്‍ തടഞ്ഞുവെച്ച് കര്‍ഷക സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പ്രതിഷേധം ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ ജലന്ധറില്‍…

സില്‍വര്‍ ലൈന്‍ ; സര്‍വെ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സംസ്ഥാന സര്‍ക്കാരിന് ആശ്വാസവുമായി സില്‍വര്‍ ലൈന്‍ സര്‍വ്വേ നടപടികള്‍ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. സര്‍വ്വേ തടഞ്ഞ സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.…

റോയ് വയലാട്ട് കൂടുതല്‍ കുരുക്കിലേക്ക്

കൊച്ചിയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളുടെ ബന്ധുക്കള്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ രംഗത്ത്. റോയ് വയലാട്ടിനെതിരെ പോക്‌സോ കേസുകൂടി വന്ന സാഹചര്യത്തിലാണ് ബന്ധുക്കള്‍ പ്രതികരിച്ചത്. മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഇത് സംബന്ധിച്ച് വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും അന്‍സി കബീറിന്റെ…

സ്‌കൂളുകള്‍ വീണ്ടും തുറന്നു

കോവിഡ് വ്യാപനം കുറഞ്ഞതോടുകൂടി സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. ഇന്നുമുതല്‍ ബാച്ച് അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും.ഈ മാസം ഇരുപത്തിഒന്നോടുകൂടി മുഴുവന്‍ ക്ലാസ്സുകളും രാവിലെ മുതല്‍ വൈകീട്ട് വരെ ആരംഭിക്കുന്നതായിരിക്കും. പ്രീ പ്രൈമറി ക്ലാസുകള്‍ ഉച്ചവരെ മാത്രമാണ് ഉണ്ടായിരിക്കുകയുള്ളൂ എന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.…

യുപിയിലും ഉത്തരാഖണ്ഡിലും ഗോവയിലും പോളിംഗ് ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,ഗോവ സംസ്ഥാനങ്ങളില്‍ പോളിംഗ് ആരംഭിച്ചു. ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റുകളിലുംഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട വോട്ടെടുപ്പുമാണ് നടക്കുന്നത്.സുരക്ഷയോടെ നടക്കുന്ന വോട്ടെടുപ്പ് ആറ് മണിയോടെ പൂര്‍ത്തിയാകും.ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍, ബിജ്‌നോര്‍, മൊറാദാബാദ്, രാംപൂര്‍, സംഭാല്‍, ബദൗണ്‍, അമ്രോഹ, ബറേലി, ഷാജഹാന്‍പൂര്‍…

സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതു നിറമേകി MI- ESTILO പ്രവര്‍ത്തനമാരംഭിച്ചു

സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതു നിറമേകി തിരുവനന്തപുരം ശാസ്തമംഗലത്ത് MI-ESTILO സലൂണ്‍ ആന്‍ഡ് സ്പാ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാജു ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സിനിമതാരം ദിയ മയൂരിക, ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ എന്നിവര്‍ അഥിതിയായി.…

ഹിജാബ് വിവാദം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കേണ്ട സാഹചര്യമില്ല; സുപ്രീംകോടതി

കര്‍ണാടകയിലെ ഹിജാബ് വിവാദം ദേശിയ തലത്തിലേക്ക് വ്യാപിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി. ഹിജാബ് വിവാദത്തില്‍ അന്തിമമായ ഉത്തരവ് വരുന്നതുവരെ മതാചാരപ്രകാരമുള്ള വസ്ത്രങ്ങള്‍ ഒന്നും തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ്…

സഞ്ജിത്തിന്റെ കൊലപാതകം ; കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ആര്‍ എസ് എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ടൗണ്‍ സൗത്ത് സിഐ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2186 പേജുകളുള്ള കുറ്റപത്രത്തിലെ പ്രതിപട്ടികയില്‍ 20 പേരാണ് ഉള്ളത്. എസ് ഡി…

രാമു കാര്യാട്ട് ഓര്‍മ്മയായിട്ട് 43 വര്‍ഷം; ജന്മനാട്ടില്‍ സ്മാരകം ഉയര്‍ന്നില്ല

സിനിമാ സംവിധായകനും കലാകാരനുമായ രാമുകാര്യാട്ട് ഓര്‍മ്മയായിട്ട് 43 വര്‍ഷം പിന്നിടുന്നു. രാമുകാര്യാട്ടിന്റെ പേരില്‍ സ്മാരകം നിര്‍മിക്കാന്‍ തീരുമാനമായിരുന്നെങ്കിലും വര്‍ഷങ്ങള്‍ ഇത്രയായിട്ടും സ്മാരകം ഉയര്‍ന്നില്ല.റവന്യൂ വകുപ്പ് 17 വര്‍ഷം മുമ്പ് ചേറ്റുവ വഴിയോര വിശ്രമ കേന്ദ്രത്തിന് സമീപം സ്മാരകം നിര്‍മ്മിക്കാന്‍ വേണ്ടി സ്ഥലം…

ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി ഗതാഗതം തടസപ്പെട്ടു

തൃശ്ശൂര്‍ പുതുക്കാട് ഗുഡ്‌സ് ട്രെയിനിന്റെ എഞ്ചിനും നാല് ബോഗികളും പാളം തെറ്റി. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ -എറണാകുളം റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു. പുതുക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്തെ തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ജനശതാബ്ദി, വേണാട് തുടങ്ങിയ…