ചക്രവാതച്ചുഴി, സംസ്ഥാനത്ത് അഞ്ചുദിവസം വ്യാപക മഴയ്ക്കു സാധ്യത

തിരുവനന്തപുരം: വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്കു സാധ്യതയുണ്ട്. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴി നിൽക്കുന്നതും വടക്കൻ കേരളം മുതൽ വിദർഭവരെ ന്യൂനമർദപ്പാത്തി നിലനിൽക്കുന്നതുമാണ് കാരണം. ഒറ്റപ്പെട്ട…

രാജ്യത്ത് 6 ജി നടപ്പിലാക്കാൻ ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം തുടങ്ങിയതായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അള്‍ട്രാ ഹൈ സ്പീഡ് കണക്ടിവിറ്റി ലഭ്യമാക്കുന്ന 6 ജി ടെലികോം നെറ്റ് വര്‍ക്ക് ഈ ദശകത്തിന്റെ അവസാനത്തോടെ യാഥാര്‍ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലികോം റെഗുലേറ്ററി അതോറിറ്റി യുടെ രജതജൂബിലി ആഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 6 ജി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍…

വാട്സാപ് ഗ്രൂപ്പിൽ നിന്ന് ഇറങ്ങിപോയാൽ ഇനി ആരും അറിയില്ല; കാത്തിരുന്ന ഫീച്ചർ

മെറ്റാ ഉടമസ്ഥതയിലുള്ള വാട്സാപ് ഉപയോക്താക്കളെ നിശബ്ദമായി ഗ്രൂപ്പുകളിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ വൈകാതെ തന്നെ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ഇത്തരമൊരു ഫീച്ചർ വാട്സാപ് പരീക്ഷിക്കുന്നതിന്റെ സ്‌ക്രീൻഷോട്ടുകൾ വന്നിട്ടുണ്ട്. ആരെങ്കിലും വാട്സാപ് ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചാൽ ചാറ്റിൽ മറ്റ് ആളുകളെ…

ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വർധിപ്പിച്ച് മൈക്രോസോഫ്റ്റ്, കാരണമിതാണ്

വാഷിങ്ടണ്‍: ടെക് ഭീമന്‍ മൈക്രോസോഫ്റ്റിലെ ജീവനക്കാരുടെ ശമ്പളം ഇരട്ടിയോളം വ‌ർധപ്പിക്കുന്നതായി കമ്പനി സിഇഒ സത്യ നാദെല്ല. ഇമെയിൽ സന്ദേശത്തിലാണ് ഇക്കാര്യം അദ്ദേഹം ജീവനക്കാരെ അറിയിച്ചത്. ജീവനക്കാര്‍ വലിയതോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ മികച്ച പ്രകടനം നിമിത്തം…

റിഫ മെഹ്‌നുവിന്റേത്‌ തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്‌

കോഴിക്കോട്‌: വ്ലോ​ഗർ റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി. ഇനി ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കൂടി ലഭിക്കാനുണ്ട്. മാർച്ച്‌ ഒന്നിനാണ് ദുബൈയിലെ ഫ്ലാറ്റിൽ റിഫയെ മരിച്ച നിലയിൽ…

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്റര്‍ യുവതി കൊച്ചിയിലെ ലോഡ്ജിൽ മരിച്ച നിലയില്‍

കൊച്ചി∙ നടിയും മോഡലുമായ ട്രാൻസ്ജെൻഡർ യുവതി മരിച്ച നിലയിൽ. ആലപ്പുഴ സ്വദേശി ഷെറിൻ സെലിൻ മാത്യുവാണ് മരിച്ചത്. ആത്മഹത്യയാണെന്നാണു പ്രാഥമിക വിവരം. ഇവർ താമസിച്ചിരുന്ന ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുൻപ് ആലപ്പുഴയിൽ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡിൽ അംഗമായിരുന്നു.

“വട്ടിയൂര്‍ക്കാവ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ആരെങ്കിലും ജയിക്കുമെന്ന് പറഞ്ഞിരുന്നോ? വോട്ടെണ്ണി നോക്കിയപ്പോള്‍ ഇടതുപക്ഷം ജയിച്ചില്ലേ? തൃക്കാക്കരയിലെ പഴയ കണക്കു നോക്കേണ്ട- കോടിയേരി

തിരുവനന്തപുരം: തൃക്കാക്കരയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ കണക്കൊന്നും നോക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതൊരു പുതിയ തിരഞ്ഞെടുപ്പാണ്. എല്ലാവരേയും സമീപിക്കുമെന്നും എല്ലാവരുടേയും വോട്ടുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ വികസനം വേണമെന്ന് പറയുന്നവരും വികസനം മുടക്കികളും തമ്മിലുള്ള മത്സരമാണ് നടക്കാൻ പോകുന്നത്.…

മരിച്ചാലും അമ്മ കൂടെ തന്നെ വേണം; മൃതദേഹം വീപ്പയിലാക്കി കിടപ്പുമുറിയിൽ സൂക്ഷിച്ച് മകൻ

ചെന്നൈ: സ്വന്തം അമ്മയു‌ടെ മൃതശരീരം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളിൽ സൂക്ഷിച്ച് മകൻ. തമിഴ്നാട് നീലാങ്കരയിലാണ് സംഭവം. ഷെൺബഗ(86)ത്തിന്റെ മൃതദേഹമാണ് മകൻ സുരേഷ് വീപ്പയിലാക്കി ഇരുഭാഗവും സിമന്റിട്ട് അടച്ചത്. മരിച്ചാലും അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം കാരണമാണ് ഇങ്ങനെ ചെയ്തതെന്ന് സുരേഷ് പൊലീസിനോട്…

പാലത്തിന്റെ നിർമ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയോ? പരിഹാസവുമായി പി കെ ഫിറോസ്

കോഴിക്കോട്: കുളിമാട് പാലം നിർമാണത്തിനിടെ തകർന്നു വീണ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രം​ഗത്ത്. ഒരുപാട് ചോദ്യങ്ങൾക്ക് ഇടതുപക്ഷ സർക്കാ‌ർ മറുപടി നൽകേണ്ടി വരും. പാലത്തിന്റെ നിർമ്മാണത്തിൽ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലൻസ്…

ഗൂഗിള്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തി വിവര ചോർച്ച നടത്തിയതായി റിപ്പോ‌‌ർട്ട്, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്

ലോകത്തെ ഏറ്റവും വലിയ വ്യക്തിവിവര കൈമാറ്റം ​ഗൂ​ഗിൾ നടത്തിയതായി ആരോപണം. ഐറിഷ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (ഐസിസിഎല്‍) ആരോപണം ടെക് ക്രഞ്ചാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ഡേറ്റ ശേഖരിച്ച് വിശകലനം ചെയ്യുന്നുവെന്നും അതു മറ്റു കമ്പനികള്‍ക്കു കൈമാറുന്നുവെന്നുമാണ്…