നാരങ്ങയും ശൂലവും വച്ച് വിളക്കുതെളിച്ച് പൂജ; പത്തനാപുരത്തെ വന്‍ കവർച്ചയു‌ടെ ദൃശ്യങ്ങൾ കണ്ട് ഞെട്ടി പൊലീസ് സംഘം

പത്തനാപുരം:പത്തനാപുരം പട്ടണത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഞെ‌‌ട്ടിയിരിക്കുകയാണ് പൊലീസ് സംഘം. ഇലയിൽ ചെറിയ കുപ്പി മദ്യം, മറ്റൊരു ഇലയിൽ മഞ്ഞച്ചരട് കെട്ടിയ ശൂലം. സമീപത്തായി മാലയിട്ട് തമിഴ് ദേവനായ ശപ്പാണി മുത്തയ്യയുടെ ചിത്രവും. പ്ലാസ്റ്റിക് വാഴയിലയിലായിരുന്നു…

യുക്രെയിനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ല; ബംഗാളിന്റെ നീക്കം കേന്ദ്രം തടഞ്ഞു

ന്യൂഡൽഹി: യുക്രെയിൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് തുടർ പഠനം അനുവദിച്ച ബംഗാളിന്റെ നീക്കം കേന്ദ്രം തടഞ്ഞു. നിലവിലെ സാഹചര്യത്തിൽ ദേശീയ മെഡിക്കൽ കമ്മിഷന്റെ ചട്ടപ്രകാരം വിദേശ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കി ഒരു വർഷം പ്രാക്ടീസ് അല്ലെങ്കിൽ ഇന്റേൺഷിപ്പ്‌…

അനായാസമായി സ്ലാക് ലൈൻ വാക്ക് നടത്തി പ്രണവ്, വീഡിയോ വൈറൽ

വളരെ വിരളമായി മാത്രം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇ‌ടുന്ന താരമാണ് പ്രണവ് മോഹൻലാൽ. എന്നാൽ അദ്ദേഹം പങ്കുവയ്ക്കുന്ന വീഡിയോ ആയാലും ചിത്രങ്ങളായാലും വേ​ഗം വൈറലാകുകയും പതിവാണ്. ഇപ്പോഴിതാ സ്ലാക് ലൈൻ വാക്ക് നടത്തുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വെറും 49…

ആരെങ്കിലും പറയുന്നതല്ല പാർട്ടിയു‌ടെ നിലപാട്, ശ്രീനിജനെ തള്ളി പി രാജീവ്

കൊച്ചി: ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റി‌ട്ട കുന്നത്തുനാട് എം എൽ എ പി വി ശ്രീനിജനെ തള്ളി മന്ത്രി പി രാജീവ്. ട്വന്റി 20 യുടെ ഉൾപ്പെ‌ടെ വോട്ടുകൾ എൽ ഡി എഫിന്…

കൊവിഡ് മാനദണ്ഡവുമായി ബന്ധപ്പെ‌ട്ട് ചുമത്തിയ പത്ത് ലക്ഷം കേസുകൾ റദ്ദാക്കി തമിഴ്നാ‌ട് സർക്കാർ

ചെന്നൈ: കൊവിഡ് മാനദണ്ഡം ലംഘിച്ചതുമായി ബന്ധപ്പെ‌ട്ട് ചുമത്തിയ പത്ത് ലക്ഷം കേസുകൾ റദ്ദാക്കി തമിഴ്നാട് സർക്കാർ. ആൾക്കൂട്ടം കൂടിയതിനും വിലക്ക് ലംഘിച്ച് ചടങ്ങുകൾ നടത്തിയതിനും ലോക്ഡൗൺ ലംഘിച്ച് സ്ഥാപനങ്ങൾ തുറന്നതിനും മറ്റും എടുത്ത കേസുകളാണ് റദ്ദാക്കിയത്. ഇത്തരത്തിലുള്ള കേസുകൾ റദ്ദാക്കുമെന്ന് സ‍ർക്കാർ…

സമരം വിജയിച്ചു, കെ റെയില്‍ വിഷയത്തിൽ സര്‍ക്കാരിന് ബോധോദയം ഉണ്ടായി ; വി.ഡി സതീശൻ

കൊച്ചി: സിൽവർ ലൈൻ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിർദ്ദേശം ചെവിക്കൊള്ളാതിരുന്ന സർക്കാരിന് ഇപ്പോൾ ബോധോദയം ഉണ്ടായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കല്ലിടൽ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ നിർദേശം അം​ഗീകരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സർക്കാർ ജനങ്ങളോട് തെറ്റ്…

ജയിലിൽ പോകേണ്ടി വന്നാലും ഭയപ്പെടരുത്, ബുൾഡോസർ ഉപയോഗിച്ചുള്ള കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: ബുൾഡോസർ ഉപയോഗിച്ചുള്ള കയ്യേറ്റം ഒഴിപ്പിക്കലിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. നിയമ വിരുദ്ധമാണ് കോർപ്പറേഷന്‍റെ നടപടിയെന്നും ജയിലിൽ പോവേണ്ടി വന്നാലും ഭയപ്പെടരുത് എന്നും അദ്ദേഹം എം.എൽ.എമാരോട് പറഞ്ഞു. കോർപ്പറേഷൻ നടപടികൾക്കെതിരെ ഭാവി പരിപാടികൾ തീരുമാനിക്കാൻ കേജ്‌രിവാൾ വിളിച്ച…

കെ-റെയില്‍ കല്ലിടല്‍ നിര്‍ത്തി, സർവേയ്ക്ക് പുതിയ സംവിധാനം

തിരുവനന്തപുരം: കെ-റെയിൽ സാമൂഹികാഘാത പഠനത്തിന്റെ ഭാ​ഗമായി ഇനി കല്ലിടില്ല. പകരം ജിപിഎസ് സംവിധാനത്തിലൂടെ സർവേ നടത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കി. കല്ലിടൽ നടന്നപ്പോഴുണ്ടായ സംഘർഷങ്ങൾ കൂടി കണക്കിലെടുത്താണ് ജിപിഎസ് സംവിധാനം ഉപയോഗിച്ച് സർവേ…

ദിവസവും മൂത്രം കുടിക്കുന്നു; വിചിത്ര ശീലത്തിലൂടെ യുവാവ് കൈവരിച്ചത് അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ

ശരീരത്തിൽ കടന്ന് കൂടുന്ന രോ​ഗങ്ങളിൽ നിന്ന് മോചനം നേടുന്നതിനായി നാം പല നുറുക്ക് വിദ്യകളും ഉപയോ​ഗിക്കാറുണ്ട്. അവ പലപ്പേഴും വിചിത്രവുമാകാം. അത്തരത്തിലുള്ള ഒരു വിചിത്ര വിദ്യയിലൂടെ വിജയം കൈവരിച്ചുവെന്ന അവകാശവുമായി രംഗത്തെത്തിയിരിക്കുകയാണ് 34 കാരനായ ഒരു യുവാവ്. ഇംഗ്ലണ്ട് സ്വദേശിയായ യുവാവ്…

ഹോട്ടലിലെ ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍; നിയമലംഘനം മൊബൈലിൽ പക‌ർത്തിയ ഡോക്ടർക്ക് നേരെ ആക്രമണം

കണ്ണൂർ: ഹോട്ടലിലെ ​ഭക്ഷണ സാമ​ഗ്രികൾ സുചിമുറിയിൽ സൂക്ഷിച്ചത് ചോദ്യചെയ്ത ഡോക്ടര്‍ക്ക് ജീവനക്കാരുടെ ആക്രമണം. കാസര്‍കോട് ബന്തടുക്ക പിഎച്ച്എസ്‍സിയെ ഡോക്ടര്‍ സുബ്ബറായിക്ക് മര്‍ദനമേറ്റത്. കണ്ണൂർ പിലാത്തറ കെ.സി. റസ്റ്റോറന്റിലാണ് സംഭവം. കാസർകോട് നിന്ന് വിനോദയാത്രയ്ക്ക് എത്തിയ സംഘം ഭക്ഷണം കഴിയ്ക്കാനായി ഹോട്ടലിൽ കയറിയപ്പോഴാണു…