കാലാവസ്ഥ വ്യതിയാനങ്ങൾ ബെഡ്റൂമിലും പണി തരും, പഠന റിപ്പോ‌ർട്ട് പുറത്ത്

ജീവിത രീതിയിലുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും ശീലങ്ങളെ മാറ്റി മറിയ്ക്കും. അതു പോലെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും ജീവിതത്തെ സാരമായി തന്നെ ബാധിക്കാറുണ്ട്. ഇപ്പോഴിതാ കാലാവസ്ഥ വ്യതിയാനം മനുഷ്യന്റെ ഉറക്കത്തെ വളരെ ആഴത്തിൽ ബാധിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 2099 ഓടെ ഉറക്കത്തിന്…

ആരോപണം തള്ളി കെപിഎ മജീദ്; അബ്ദുൾ ലത്തീഫിന് ലീ​ഗുമായി ബന്ധമില്ല

തൃക്കാക്കര: ജോ ജോസഫിനെതിരായ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത വ്യക്തി ലീ​ഗ് അനുഭാവിയാണെന്ന ആരോപണം തള്ളി കെപിഎ മജീദ്. അബ്ദുൾ ലത്തീഫിന് ലീ​ഗുമായി ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ദിവസം വിഷയം ആളി കത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിടിയിലായ വ്യക്തിക്ക് ലീ​ഗുമായി…

ജമ്മുകാശ്മീരിൽ അധ്യാപികയെ ഭീകരര്‍ വെടിവച്ച് കൊന്നു, പ്രദേശത്ത് കനത്ത സുരക്ഷ

മകുൽഗാം: ജമ്മു കശ്മീരിൽ അധ്യാപികയെ തീവ്രവാദികൾ വെടിവച്ചുകൊന്നു. കുൽഗാം സ്വദേശിയായ രജനി ഭല്ല എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരരെ ഉടൻ പിടികൂടുമെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. കുൽഗാമിലെ ഗോപാൽപോര മേഖലയിലെ…

എസ് എസ് എൽ സി ഫലം ജൂൺ 10ന്, പിന്നാലെ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം

തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷ ഫലം ജൂണ്‍ 10ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 20ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.…

തൃക്കാക്കരയിൽ കനത്ത പോളിങ്, പ്രതീക്ഷയോടെ മുന്നണികൾ

കൊച്ചി: തൃക്കാക്കരയിൽ കനത്ത പോളിങ്. പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ടനിര രൂപപ്പെ‌ട്ടിട്ടുണ്ട്. കൃത്യം 7 മണിക്കാണ് പോളിങ് ആരംഭിച്ചത്. ഇതുവരെ 15.93 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഇത്തവണ പോളിങ് ശതമാനം ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ. . 1,96,805 വോട്ടർമാരാണ് ഇത്തവണ വിധി നിർണയിക്കുക.…

കണ്ടക്ടർ മൂത്രപ്പുരയിൽ, യാത്രക്കാരന്റെ ബെല്ലടിയിൽ ആന വണ്ടി ഓടിയത് പതിനെട്ട് കിലോമീറ്റർ

അടൂര്‍: കണ്ടക്ടര്‍ മൂത്രമൊഴിക്കാൻ ഇറങ്ങിയതിന് പിന്നാലെ കെ എസ് ആർ ടി സി ബസ് ഓടിയത് 18 കിലോമീറ്റർ. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് യാത്രക്കാരിലൊരാള്‍ ബെല്ലടിച്ചതോടെ കണ്ടക്ടറെ കൂടാതെ ബസ് സ്റ്റാന്‍റ് വിട്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും മൂലമറ്റത്തേക്കുള്ള…

വയനാട്ടിലെ ജനവാസ മേഖലകളിൽ കടുവ ഇറങ്ങി, പ്ര​ദേശ വാസികൾ ആശങ്കയിൽ

വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവ ഇറങ്ങിയതായി റിപ്പോർട്ട്. പനമരം-ബീനാച്ചി റോഡിൽ യാത്രക്കാർ കടുവയെ കണ്ടതായി വ്യക്തമാക്കി. രാത്രി വാളവയലിലേക്ക് പോയ കാർ യാത്രികരാണ് കടുവയെ കണ്ടത്. ഇതേതുടർന്ന് കടുവയുടെ സാന്നിധ്യമുള്ള മേഖലകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള നീക്കം വനംവകുപ്പ് തുടങ്ങിയിട്ടുണ്ട്.…

ലുലു മാളില്‍ ലിനന്‍ ക്ലബ്ബിന്റെ പുതിയ ഔട്ട്ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: ലിനന്‍ തുണിത്തരങ്ങളുടെ മുന്‍നിര ദാതാക്കളായ ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ കീഴിലുള്ള  ലിനന്‍ ക്ലബ്ബിന്റെ പുതിയ സ്റ്റോര്‍ തിരുവനന്തപുരം ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ടെക്‌സ്‌റ്റൈല്‍സ് വിഭാഗം ബിസിനസ് മേധാവി തോമസ് വര്‍ഗീസ് ഉദ്ഘാടനവും ആദ്യ വില്‍പ്പനയും നിര്‍വ്വഹിച്ചു. ഈര്‍പ്പം വലിച്ചെടുക്കുന്നതില്‍ കോട്ടന്‍…

വാളുമേന്തി റൂ‌ട്ട് മാർച്ച്; വിഎച്ച്പി വനിതാ പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: വാളുമേന്തി റൂട്ട് മാർച്ച് നടത്തിയ വിഎച്ച്പി വനിതാ പ്രവർത്തകർക്കെതിരെ കേസ്. തിരുവനന്തപുരം ആര്യങ്കോടിനടുത്ത് വാളുമേന്തി പ്രകടനം നടത്തിയ ‘ദുർഗാവാഹിനി’ പ്രവർത്തകർക്കെതിരെയാണ് കേസ്. വിഎച്ച്പിയുടെ പഠനശിബിരത്തിന്‍റെ റൂട്ട് മാർച്ചിലാണ് പെൺകുട്ടികൾ വാളുകളേന്തി പങ്കെടുത്തത്. പഠനശിബിരത്തിന്‍റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ്…

10 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി; വിഷു ബമ്പർ സമ്മാനം ഡോക്ടര്‍ക്കും ബന്ധുവിനും

തിരുവനന്തപുരം∙ കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ വിഷു ബമ്പർ ഒന്നാം സമ്മാനം ലഭിച്ച ഭാ​ഗ്യശാലികളെ കണ്ടെത്തി. കന്യാകുമാരി സ്വദേശി ഡോ. എം.പ്രദീപ് കുമാർ, ബന്ധു എൻ.രമേശ് എന്നിവർക്കാണ് ഒന്നാം സമ്മാനം. ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്. 10 കോടി രൂപയാണ്…