സംസ്ഥാനത്ത് പ്രതിഷേധം കടുക്കുന്നു, യൂത്ത് കോൺഗ്രസ് മാർച്ചിൽ വ്യാപക സംഘർഷം

തിരുവനന്തപുരം: സ്വ‌ർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് സ്വപ്ന സുരേഷിന്റെ ആരോപണം പുറത്ത് വന്നതിന് പിന്നാലെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോൺഗ്രസ്, യുവമോർച്ചാ പ്രവർത്തകർ സംസ്ഥാന വ്യാപകമായി സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും നടത്തിയ മാർച്ചുകളിൽ വ്യാപകമായി സംഘർഷം ഉണ്ടായി.…

സ്വപ്നയുടെ മൊഴിയിൽ മുഖ്യമന്ത്രിക്ക് ഭയം, തന്നെ പ്രതിയാക്കിയത് എന്തിനാണെന്ന് മനസിലാകുന്നില്ല; പി സി ജോർജ്

കോട്ടയം: സ്വപ്ന സുരേഷ് നൽകിയ ര​​ഹസ്യ മൊഴിയിൽ മുഖ്യമന്ത്രിക്ക് ഭയമുണ്ടെന്ന് പി സി ജോർജ്. സ്വപ്ന സുരേഷിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എ. നൽകിയ പരാതിയിൽ താൻ പ്രതിയാണ്. അതിന് പിന്നിലെ കാരണം എത്ര ആലോചി‌ട്ടും മനസിലാകുന്നില്ലെന്നും പി സി ജോ‌ർജ് പ്രതികരിച്ചു.…

ക‍ൃത്യമായി സെക്യൂരിറ്റി ഇല്ലാത്ത ദിവസത്തെ മോഷണം, ജീവനക്കാരനെ കെട്ടിയിടുന്നു, പെട്രോള്‍ പമ്പിലെ വൻ കവർച്ചയിൽ നി​ഗൂഢതകൾ ഏറെ

കോഴിക്കോട്: പെട്രോള്‍ പമ്പിൽ വൻ കവർച്ച. ഇന്നലെ രാത്രിയോടെ കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്. പമ്പില്‍ നിന്ന് 50,000 രൂപ മോഷ്ടാവ് കവര്‍ന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നി‌ട്ടുണ്ട്. രാത്രി 12 മണി വരെയാണ് പെട്രോള്‍…

എന്റെ തങ്കമേ, നീ ഇരിപ്പിടങ്ങള്‍ക്കിടയിലൂടെ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നടന്നുവരാനായി ഞാൻ കാത്തിരിക്കുകയാണ്, വൈറലായി വിഘ്‌നേഷ് ശിവന്റെ കുറിപ്പ്

തെന്നിന്ത്യയിലെ ഏറെ പ്രിയപ്പെട്ട പ്രണയ ജോടിയായ നടി നയന്‍താരയും സംവിധായകനും നിര്‍മാതാവുമായ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതനാകും. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. ഇപ്പോഴിതാ വൈറലാകുന്നത് വിവാഹത്തിന് മുന്നോടിയായി വിഘ്‌നേഷ്…

കാമുകൻ കാലുമാറിയ ദുഃഖത്തിൽ പാറക്കെട്ടിൽ കയറി, ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് വിളിച്ചുപറഞ്ഞു; പൊലീസിന്റെ ഉറപ്പിൽ തിരിച്ചെറങ്ങി

അടിമാലി: കാമുകൻ കാലുമാറിയതോടെ പാറമുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാനെത്തിയ യുവതിയെ പൊലീസ് എത്തി രക്ഷിച്ചു. തലമാലി സ്വദേശിയായ 24 കാരിയാണ് ഇന്നലെ പുലർച്ചയോടെ പാറക്കെട്ടിൽ കയറിയത്. ഇരുപത്തിയാറുകാരി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ താൻ ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് കാമുകൻ…

ഫേസ്ബുക്കിന് വിവേചനം, മറ്റു രാഷ്‍ട്രീയകാരോടുള്ള നിലപാടല്ല ബിജെപിയോടെന്ന് മുൻ ജീവനക്കാരി

ന്യൂഡൽഹി: വ്യാജ പ്രചരണങ്ങൾക്ക് ഉപയോ​ഗിക്കുന്ന അക്കൗണ്ടുകളുടെ കാര്യത്തിൽ ഫേസ്ബുക്ക് വിവേചനം കാണിക്കുന്നെന്ന് ഫേസ്ബുക്ക് മുൻ ജീവനക്കാരി. ബിജെപി അനുകൂല അക്കൗണ്ടുകള്‍ക്കെതിരെ ഫേസ്ബുക്ക് നടപടിയെടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മുൻ ഡാറ്റാ സയന്റിസ്റ്റായ ഫിഷാങ് വ്യക്തമാക്കി. ഉദാഹരണമായി ബിജെപി എംപി വിനോദ് സോങ്കറുമായി നേരിട്ട്…

നിങ്ങൾ ഭക്ഷണം കഴിക്കുന്നത് വേ​ഗത്തിലാണോ? നിങ്ങൾക്ക് ഒരുപാട് നേടാനാകും, വിദ​ഗ്‍ദ്ധർ പറയുന്നത് ഇങ്ങനെ

ഓരോ വ്യക്തിയുടെ സ്വഭാവ സവിശേഷതയെ അ‌ടയാളപ്പെടുത്തുന്ന നിരവധി കാര്യങ്ങളുണ്ട്. മുഖഭാവം, സംസാര ശൈലി, എന്നിവ അവയിൽ ചിലതാണ്. അതുപോലെ തന്നെ ഭക്ഷണശീലവും സ്വഭാവവും തമ്മിൽ വലിയൊരു ബന്ധമുണ്ട്. ചിലർ ആഹാരം സാവധാനത്തിൽ ആസ്വദിച്ച് കഴിക്കുന്നവരാണ് ചിലരെങ്കിൽ, മറ്റുചിലർക്ക് വേഗത്തിൽ കഴിച്ചുതീർക്കുന്ന ശീലമുണ്ട്.…

ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസിന് സ്റ്റേ, ഉത്തരവ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ

കൊച്ചി: ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസിലെ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. സേവ് ലക്ഷദ്വീപ്’ സമരത്തിന്‍റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷൻ ചർച്ചയിൽ ‘ബയോ വെപ്പൺ’ പരാമർശം നടത്തിയതിനെതിരെ ചുമത്തിയ രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേരളാ ഹൈക്കോടതിയുടെ…

നയൻതാര- വിഘ്നേഷ് ശിവ വിവാഹം, കോടികൾ ചെലവഴിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്, സംവിധാനം ഗൗതം മേനോൻ

തെന്നിന്ത്യയിലെ ലേ‍ഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള (വിക്കി) വിവാഹം ജൂൺ 9ന് ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ നടക്കാനിരിക്കെ കോടികൾ മുടക്കി ച‌ടങ്ങ് ചിത്രീകരിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. തിരുപ്പതി ക്ഷേത്രമാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കോവിഡിനെ തുടർന്ന് വിവാഹ വേദി…

സരിതയെ വിളിക്കുന്നത് ‘ചക്കരക്കൊച്ചേ’ എന്ന്, സ്വപ്ന തന്നെ കാണാൻ വന്നിരുന്നതായും പി സി ജോർജ്

കോട്ടയം: സരിതാ നായരും മുൻ എം എൽ എ പി സി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ പ്രതികരിച്ച് പി സി ജോർജ്. സരിതയെ തനിക്ക് എട്ടുകൊല്ലത്തെ പരിചയമുണ്ടെന്നും തന്നെ നശിപ്പിച്ച രാഷ്ട്രീയ നരാധമന്‍മാര്‍ക്കെതിരേ പോരാടുന്ന പെണ്‍കുട്ടിയാണ് അവരെന്നും പി.സി…