പേപ്പര്‍ കൊണ്ട് അബുദാബിയില്‍ സ്വപ്‌ന സംരംഭം പടുത്തുയര്‍ത്തിയ സംരംഭക

അമ്മയായതിന് ശേഷം അല്ലെങ്കില്‍ കല്യാണത്തിന് ശേഷം പെണ്‍കുട്ടികളുടെ ജീവിതത്തില്‍ ‘കരിയര്‍ ചേഞ്ച്’ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇവിടെ തളരാതെ മുന്നോട്ട് പോകുന്നവരില്‍ ചുരുക്കം ചിലര്‍ മാത്രമേ ഉണ്ടാവുകയുള്ളു. അങ്ങനെ ഒരാളാണ് പാല്‍കുളങ്ങരയിലെ അഞ്ജന.

കോളേജ് കാലം മുതല്‍ പേപ്പര്‍ ക്രാഫ്റ്റ് ചെയ്യുന്നത് അഞ്ജനക്ക് വളരെയധികം ഇഷ്ടമായിരുന്നു. അന്ന് മുതല്‍ തന്നെ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ അഞ്ജനക്ക് ഉണ്ടായിരുന്നു. തന്റെ സഹോദരന്റെ വിവാഹ വാര്‍ഷികത്തിന് ഒരു ഫോട്ടോ ബോക്‌സ് ചെയ്തു കൊടുത്തായിരുന്നു അഞ്ജനയുടെ പേപ്പര്‍ ക്രാഫ്റ്റ് ബിസിനസിന്റെ തുടക്കം. അന്ന് കയ്യിലുണ്ടായിരുന്ന ഒരു ചെറിയ പോക്കറ്റ് മണിയായിരുന്നു ഈ ബിസിനസിന്റെ ഇന്‍വെസ്റ്റ്‌മെന്റ്.

പിന്നീട് അഞ്ജന വിവാഹിതയായി. അതിനുശേഷം അഞ്ജന അബുദാബിയിലേക്ക് പോയി. കോവിഡ് കാലമായതു കൊണ്ട് തന്നെ അവിടെ ഒരു ജോലി കണ്ടെത്തി കരിയര്‍ ആരംഭിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, തളരാതെ തന്റെ ഹോബിയെ ഒരു വരുമാന മാര്‍ഗമാക്കുകയാണ് അഞ്ജന പിന്നീട് ചെയ്തത്. അങ്ങനെ വര്‍ക്കുകള്‍ ‘crafthusee’ എന്ന ഇന്‍സ്റ്റാഗ്രാം പേജ് വഴി പോസ്റ്റ് ചെയ്യുകയും അതുവഴി നിരവധി കസ്റ്റമേഴ്‌സ് ലഭിക്കുകയും ചെയ്തു. ആല്‍ബം ഹാങ്ങിങ്, ഫോട്ടോസ് ഫ്രെയിംസ്, പോളറൈഡ് ഫോട്ടോസ് എന്നിങ്ങനെയാണ് അഞ്ജന ചെയുന്ന വര്‍ക്കുകള്‍.

കസ്റ്റമൈസേഷനാണ് അഞ്ജനയുടെ വര്‍ക്കുകളുടെ മറ്റൊരു പ്രത്യേകത. പലപ്പോഴും പലരും വലിച്ചെറിയുന്ന ഉപയോഗശൂന്യമായ പാഴ്‌വസ്തുക്കള്‍ ‘മോഡിഫൈ’ ചെയ്ത് അഞ്ജന പുതിയ ക്രാഫ്റ്റുകള്‍ ഉണ്ടാക്കാറുണ്ട്. അങ്ങനെ ചെയ്‌തെടുത്ത ക്രാഫ്റ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച് തന്റെ വീട്ടില്‍ തനിക്കായി ഒരിടം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നിരവധി വര്‍ക്കുകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ അഞ്ജനക്ക് സാധിച്ചിട്ടുണ്ട്.

രണ്ട് മാസം പ്രായമായ ഒരു മകനുണ്ട് അഞ്ജനയ്ക്ക്. കുഞ്ഞിനെ നോക്കുന്ന തിരക്കിലും അഞ്ജന തന്റെ ഹോബിയെ ഒരു കരിയറായി തെരെഞ്ഞെടുത്ത് മുന്നോട്ടു കൊണ്ടുപോകുന്നു. ഒരു യൂട്യൂബ് ചാനല്‍ കൂടി അഞ്ജനയ്ക്കുണ്ട്. തിരക്കിനിടയിലും നിരവധി വീഡിയോകള്‍ തന്റെ ചാനലില്‍ അപ്‌ലോഡ് ചെയ്യുന്നുണ്ട്.

അമ്മയായതിന് ശേഷം വീട്ടില്‍ ഒതുങ്ങി കൂടുന്ന ഒരുപാട് വീട്ടമ്മമാര്‍ക്ക് ഒരു പ്രചോദനം തന്നെയാണ് നമ്മുടെ അഞ്ജന. വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ ഒരു വരുമാന മാര്‍ഗം കണ്ടെത്താമെന്നു തെളിയിച്ചിരിക്കുകയാണ് അഞ്ജന. ഒരുപാട് സ്വപ്‌നങ്ങളോട് കൂടിയാണ് ഓരോ വര്‍ക്കും പൂര്‍ത്തീകരിച്ചു ഒരു കസ്റ്റമറിന് കൈമാറുന്നത്. അഞ്ജനയ്ക്ക് എല്ലാവിധ പിന്തുണയുമായി ഭര്‍ത്താവ് ബാലഗോപാല്‍ കൂടെത്തന്നെയുണ്ട്.

https://www.instagram.com/craf_t95/profilecard/?igsh=am9qbjhsazdlajB1

https://www.youtube.com/@anjanasreenivasan9094

Leave a Reply

Your email address will not be published. Required fields are marked *