ജയന്തി ജനത എക്‌സ്പ്രസ് മാര്‍ച്ച് 31 മുതല്‍ സര്‍വീസ് തുടരും. മാര്‍ച്ച് 31ന് കന്യാകുമാരിയില്‍ നിന്നും ഏപ്രില്‍ ഒന്നുമുതല്‍ പൂണെയില്‍ നിന്നും വണ്ടി ഓടിത്തുടങ്ങും. 1980 കളില്‍ മലയാളികള്‍ ഗള്‍ഫിലേക്ക് പോകുന്നതിനു മുന്‍പ് മുംബൈയിലാണ് ജോലിക്ക് പോയി കൊണ്ടിരുന്നത്. ഒരു സമയത്ത് കേരളത്തിലെ പല ചടങ്ങുകള്‍ക്കും തീയതി കുറിക്കുന്നത് ജയന്തി ജനത എക്‌സ്പ്രസ് ട്രെയിനില്‍ ടിക്കറ്റ് ഉറപ്പാക്കിയിരുന്നു. അന്ന് മുംബൈയില്‍നിന്നും കേരളത്തിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഒരേയൊരു ട്രെയിനായിരുന്നു ഇത്.
കൊറോണ കാരണം ജയന്തി ജനത എക്‌സ്പ്രസ് നിര്‍ത്തിവെച്ചിരുന്നു. ഭൂരിഭാഗം ട്രെയിനും സര്‍വീസ് ആരംഭിച്ചിട്ടും ജയന്തി ഓടി തുടങ്ങിയില്ല.എന്നാല്‍ ഇപ്പോള്‍ പുതിയ റൂട്ടില്‍ ജയന്തി ജനത ഓടിത്തുടങ്ങും എന്ന അറിയിപ്പിനൊപ്പം സമയക്രമവും പുറത്തുവിട്ടിരിക്കുകയാണ്. കൊറോണയ്ക്ക് മുന്‍പ് തമിഴ്‌നാട്ടിലെ കന്യാകുമാരി മുതല്‍ മുംബൈ ഛത്രപതി ശിവാജി ടെര്‍മിനസ് വരെ നിത്യേന ഓടിയിരുന്ന എക്‌സ്പ്രസ് ട്രെയിനായിരുന്നു ജയന്തി ജനത എക്‌സ്പ്രസ്.
