ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; രാത്രി കര്‍ഫ്യൂ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലേക്ഡൗണ്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി 10 മുതല്‍ ആറുവരെയുള്ള കര്‍ഫ്യൂവും തുടരും. ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം സാഹചര്യങ്ങള്‍ വിലയിരുത്തി നിയന്ത്രണം തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിനൊപ്പം ജീവിക്കാന്‍ തയ്യാറെടുക്കണം. വാക്‌സിനേഷന്‍ പൂര്‍ത്തിയായാലും കോവിഡ് പൂര്‍ണമായും വിട്ടുപോവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം നടത്താനും തീരുമാനമുണ്ട്.

അതേസമയം ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരേ കേസെടുക്കും. രോഗികള്‍ ക്വാറന്റീനില്‍ തുടരുന്നുവെന്ന് പോലീസിന്റെ മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘം ഉറപ്പാക്കും. ക്വാറന്റീന്‍ ലംഘിക്കുന്നവരെ വീടുകളില്‍ തുടരാന്‍ അനുവദിക്കില്ല. സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റും. ക്വാറന്റീല്‍ കഴിയുന്ന രോഗികള്‍ക്ക് അവശ്യവസ്തുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അവ എത്തിച്ചുനല്‍കാനും പോലീസ് നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *