കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നല്‍കിയാല്‍ കേസ് ആട്ടിമറിക്കുമെന്നുമായിരുന്നു നേരത്തെ ജാമ്യഹര്‍ജി പരിഗണിച്ചിരുന്നപ്പോള്‍ കസ്റ്റംസ് വ്യക്തമാക്കിയിരുന്നത. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുമാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നും അടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ രണ്ടാം പ്രതിയാണ് അര്‍ജുന്‍ ആയങ്കി. കഴിഞ്ഞ 60 ദിവസത്തിലേറെയായി കസ്റ്റഡിയിലാണെന്നും സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും അര്‍ജ്ജുന്‍ കോടതിയില്‍ വാദിച്ചിരുന്നു. കൂടുതല്‍ തെളിവുകളൊന്നും തനിക്കെതിരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഇനിയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പ്രതിയുടെ വാദം.
കസ്റ്റംസിന്റെ കണ്ടെത്തല്‍ അനുസരിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയതില്‍ അര്‍ജുന്‍ ആയങ്കിക്ക് വ്യക്തമായ പങ്കുണ്ടെന്നാണ്. അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞ ജൂണ്‍ 28നാണ്.
