തൃശൂര്‍; കൊടകര കേസിലെ കുറ്റപത്രം സിപിഐ എമ്മിന്റെ രാഷ്ട്രീയ പകപോക്കലാണന്ന് ബിജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയാണ്. തെളിവിന്റെ ഒരു കണിക പോലുമില്ല.
ധര്‍മരാജന്റെ 164 മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും കുറ്റപത്രം നല്‍കിയത് പ്രതികളെ രക്ഷിക്കാനാണെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് കൊടകര കള്ളപ്പണ കവര്‍ച്ചാക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട 625 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമര്പ്പിച്ചരിക്കുന്നത്.
കെ സുരേന്ദ്രന്, മകന് ഹരികൃഷ്ണന് ഉള്‍പ്പെടെയുള്ള ആളുകള്‍ കേസില്‍ സാക്ഷികളാണ്. 219 സാക്ഷികളാണ് കേസില്‍ ആകമാനം ഉള്ളത്. കവര്‍ച്ചാകേസില്‍ അറസ്റ്റിലായിട്ടുള്ള 22 പ്രതികള്‍ മാത്രമാണ് കുറ്റപത്രത്തിലും പ്രതികളായിട്ടുള്ളത്.
