ആലപ്പുഴ: എന്‍സിപി നേതാവ് ജി പത്മാകരനെതിയ സ്ത്രീപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന് ശ്രമിച്ചതായി ആരോപണം. പരാതിക്കാരിയുടെ പിതാവായ എന്‍സി പി നേതാവുമായി മന്ത്രി സംസാരിക്കുന്ന ഓഡിയെ പുറത്ത്.
കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളുടെ പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍. നല്ല നിലയില്‍ വിഷയം തീര്‍ക്കണമെന്നാണ് മന്ത്രി പറയുന്നത്.അവിടെ ചെറിയ ഒരു ഇഷ്യൂ ഉണ്ട്. അത് നമുക്ക് തീര്‍ക്കണം” എന്നാണ് എകെ ശശീന്ദ്രന് ഫോണില്‍ സംസാരിക്കുന്നത്. എന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്, അത് ഒത്തുതീര്‍പ്പാക്കാനാണോ സര് പറയുന്നത്” എന്നുമാണ് അതിന് പരാതിക്കാരന് മറുപടിയായി ചോദിക്കുന്നത്.
പരാതി നല്കി രണ്ട് ദിവസം കഴിഞ്ഞാണേ മന്ത്രി വിളിക്കുന്നതെന്നും കേസ് ഒത്തുതീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ടുവെന്നും പരാതിക്കാരിയുടെ പിതാവ് പറയുന്നു.മന്ത്രിയുടെ സ്വരത്തില്‍ ഒരു താക്കിത് നല്കുന്ന ഭാവമായിരുന്നുവെന്നും യുവതിയുടെ പിതാവ് പറഞ്ഞു. പിതാവ് പ്രാദേശിക എന്‍സിപി നേതാവാണെങ്കിലും യുവതി യുവമോര്‍ച്ച പ്രവര്‍ത്തകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു പരാതിക്കാരിയായ യുവതി.
നടന്ന് പോകുമ്പള് കാശ് തരാം എന്ന് പറഞ്ഞ ശേഷം പത്മാകരന് തന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് പരാതി നല്‍കിയത്. ജൂണ്‍ 28ന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 30 ന് രാവിലെ 10 മണിക്ക് കുണ്ടറ സ്റ്റേഷനിലെത്തിയെങ്കിലും കാത്തു നില്‍ക്കാനാണ് പോലീസ് ആവശ്യപ്പെട്ടത്. 11 മണിവരെ അകത്തേക്ക് വിളിക്കാതിരുന്നപ്പോള്‍ കാര്യം തിരക്കി. 10 മണിക്ക് കഷികള്‍ വന്നുപോയി എന്നാണ് പോലീസുകാര്‍ പറഞ്ഞത്. നിങ്ങള്‍ സ്വാധീനത്തിന് വഴങ്ങിയോ എന്ന് ചോദിച്ചപ്പോള്‍ സി ഐയോട് നേരിട്ട് സംസാരിച്ചോളു എന്നാണ് പോലീസുകാര്പറഞ്ഞത്. എന്നാല്‍ അന്നേ ദിവസം തന്നെ സി ഐ സ്ഥലം മാരി പോകുകയും പുതിയതായി ചാര്‍ജ്ജ് എടുത്ത് ആലോട് അന്വേഷിച്ചപ്പോള്‍ കേസ് പഠിക്കേട്ടെയെന്നും പറഞ്ഞു. ഇത് എഫ് ഐ ആര് ഇടാനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ പോലീസ് തയ്യാറായില്ല എന്നും യുവതി ആരോപിക്കുന്നു.തുടര്‍ന്ന് എന്‍സിപി നേതാവിന്റെ ഭാഗത്ത് നിന്ന് ഭീക്ഷണിയുണ്ടായെന്നും യുവതി പറഞ്ഞു.
