ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് കുറയാത്തതിന് കാരണം വൈറസിന്റെ വിവിധ വകഭേദങ്ങളുടെ സാന്നിധ്യമെന്ന് പരിശോധനാ ലബോറട്ടറികളുടെ കൂട്ടായ്മയായ ‘ഇന്‍സാകോഗ്.
സംസ്ഥാനത്ത് ഡെല്‍റ്റ വകഭേദമാണെങ്കിലും ആല്‍ഫ, ബീറ്റ, ഗാമ, കപ്പ എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നിലധികം വൈറസുകളുടെ സങ്കലനമാണ് കേരളത്തില്‍ കാണുന്നത്. വിവിധ മേഖലകളില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചാണ് ജനിതകപഠനം നടത്തിയത്.
