വ്യവസായ സൗഹൃദം എന്ന് അവകാശപ്പെടുന്ന കേരളം പൊട്ടകിണറ്റില്‍ വീണ തവള ; കിറ്റെക്‌സ് എം ഡി സാബു ജേക്കബ്

കൊച്ചി : വ്യവസായ സൗഹൃദം എന്ന് അവകാശപ്പെടുന്ന കേരളം പൊട്ടകിണറ്റില്‍ വീണ തവളയെ പോലെയാണെന്നും കിറ്റെക്സ് എംഡി സാബു ജേക്കബ്. കേരളം വിട്ട് വ്യവസായം
ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന തെലങ്കാന തനിക്ക് മുന്നിലേക്ക് വെച്ച സൗകര്യങ്ങളെകുറിച്ചും സാബു എം ജേക്കബ് വിശദീകരിച്ചു.

1200 ഏക്കര്‍ സ്ഥലമാണ് തെലങ്കാന സര്‍ക്കാര്‍ ടെക്സ്റ്റൈല്‍സ് പാര്‍ക്കിന് ഓഫര്‍ ചെയ്തത്. മുടക്കമില്ലാതെ വെള്ളം, വൈദ്യുതി എന്നിവ തരുമെന്ന് തെലങ്കാന വ്യവസായ മന്ത്രി ഉറപ്പ് നല്‍കി. മാലിന്യ നിര്‍മാജനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. പ്രശ്നങ്ങള്‍ക്ക് മിനിറ്റുകള്‍ക്കം പരിഹാരം കാണുന്ന മന്ത്രിയെയാണ് തെലങ്കാനയില്‍ കണ്ടതെന്നും സാബു എം. ജേക്കബ് പറഞ്ഞു

ടെക്സ്‌റ്റൈല്‍സിന് മാത്രമായി വ്യവസായ പാര്‍ക്കും ജനറലായ വ്യവസായ പാര്‍ക്കും ഉണ്ട്. കേരളത്തിലും നിരവധി വ്യവസായ പാര്‍ക്കുകളുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നും വ്യത്യസ്തമായി ആധുനിക സൗകര്യങ്ങളാണ്. ഇലക്ട്രിസ്റ്റി മുടങ്ങില്ല. വെള്ളം, ഗതാഗതം തുടങ്ങി നിരവധി കാര്യങ്ങളാണ് കണ്ടത്. എക്സ്പോര്‍ട്ട് ഓറിയന്റഡായ കമ്പനിയാണ്. ദിവസനവും കണ്ടെയിനറുകള്‍ കയറ്റി അയക്കണം. പോര്‍ട്ടിലേക്കുള്ള ദൂരം കൂടുതലാണ്

സിംഗിള്‍ വിന്റോ ക്ലിയറന്‍സ് നടപ്പാക്കിയത് വലിയ സംഭവമായിട്ടാണ് കേരളം കാണുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ അതൊക്കെ നേരത്തെ വിട്ടു. ഐപാസ്/ഇ പാസ് സംവിധാനമാണ് അവിടെ. ഒരു വ്യവസായിക്ക് എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. പൊട്ടകിണറ്റില്‍ വീണ തവളയുടെ അവസ്ഥയാണ് സംസ്ഥാന സര്‍ക്കാരിന്റേത്. മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും എന്ത് നടക്കുന്നുവെന്ന് നമ്മുടെ സര്‍ക്കാരിനും വകുപ്പ് മന്ത്രിക്കും ഒന്നും അറിയില്ല. 53 വര്‍ഷം കേരളത്തിലല്ല വ്യവസായം ചെയ്തിരുന്നുവെങ്കില്‍ ഇരട്ടി വളര്‍ച്ചയുണ്ടായേനേ. 53 വര്‍ഷം കൊണ്ടുണ്ടായ നഷ്ടം 10 വര്‍ഷം കൊണ്ട് തെലങ്കാനയില്‍ നിന്നും തിരിച്ച് പിടിക്കാനാകുമെന്നും സാബു എം ജേക്കബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *