കൊച്ചി: സൗദി അറേബ്യയിലെ നജ്റാനില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സുമാരായ ഷിന്‍സിയുടെയും അശ്വതിയുടെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വേഗത്തിലാക്കിയതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് അറിയിച്ചു. മൃതദേഹങ്ങള്‍ നജ്റാനിലെ പ്രധാന ആശുപത്രിയിലേക്ക് മാറ്റി.
വി.മുരളീധരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജിദ്ദയിലെ കോണ്‍സുല്‍ ജനറല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഇടപെട്ടത്. സൗദി വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ നജ്റാനിലെത്തിയിട്ടുണ്ട്.
പരുക്കേറ്റ മറ്റ് മലയാളികളുടെ ചികില്‍സയടക്കമുള്ള കാര്യങ്ങള്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് വിലയിരുത്തുമെന്നും വി. മുരളീധരന് അറിയിച്ചു
