വൈസ് മെന്‍ ക്ലബ് ഓഫ് ട്രിവാന്‍ഡ്രം 75ാം സ്ഥാപക ദിനാഘോഷം നടന്നു

തിരുവനന്തപുരം: വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബുകളിൽ ഒന്നായ വൈസ്‌മെന്‍സ് ക്ലബ് ഓഫ് ട്രിവാന്‍ഡ്രത്തിന്റെ എഴുപത്തിഅഞ്ചാം വാര്‍ഷികാഘോഷം തിരുവനന്തപുരം YMCA യില്‍ നടന്ന
സമ്മേളനത്തില്‍ കേരളസംസ്ഥാന ആരോഗ്യവകുപ്പു മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും സര്‍ക്കാരുകള്‍ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയില്ല എന്നും ഇക്കാര്യത്തില്‍ വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ പോലെയുള്ള സാമൂഹിക സേവനപ്രസ്ഥാനങ്ങള്‍ക്ക് കാര്യമായ പങ്ക് വഹിക്കാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോടൊപ്പം ക്ലബ്ബ് ഏറ്റെടുക്കുന്ന വിവിധ സാമൂഹിക സേവനപദ്ധതികളായ വയോജനസംരക്ഷണം ( Care the Aged ) പരിപാടിയില്‍ വയോജനങ്ങള്‍ക്ക് ഉതകുന്ന സാമഗ്രികള്‍ വിതരണം ചെയ്യുക , ലഹരി മരുന്നുകളുടെ വര്‍ജ്ജനം  (say no to drugs), സസ്യസംരക്ഷണത്തിനു ഊന്നല്‍ നല്‍കുന്ന മേക്ക് ദി നെയ്ബര്‍ഹൂഡ് ഗ്രീന്‍, കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുവാന്‍ അനാഥാലയങ്ങളിലെ ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ സംഭാവന നല്‍കുക എന്നീ ഉദ്യമങ്ങള്‍ക്ക് ക്ലബ്ബ് തുടക്കം കുറിച്ചു.

മുതിര്‍ന്ന വൈസ്‌മെന്‍, വൈസ് വുമണ്‍ അംഗങ്ങളെ പ്രത്യേകം ആദരിച്ചു.
ക്ലബ്ബിന്റെ പ്ലാറ്റിനം ചിഹ്നം (ലോഗോ), പ്ലാറ്റിനം പിന്‍, പ്ലാറ്റിനം വാര്‍ത്താപത്രിക എന്നിവ ചടങ്ങില്‍ പ്രകാശനം ചെയ്തു. ജൂണ്‍ 24 ന് വൈകുന്നേരം 5 മണിക്ക് വൈ എം സി എ ഹാളില്‍ നടന്ന പരിപാടിയില്‍ എം.രാജന്‍ പണിക്കര്‍, ഡോ.തോമസ് കെ ജോര്‍ജ്, ജയകുമാര്‍ . ജെ, എസ്. ക്രിസ്റ്റഫര്‍, തോമസ് തരകന്‍, വര്‍ഗീസ് ഐസക്ക് , പി.വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

2026- 27 വര്‍ഷത്തെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ഡി. ജയിംസ് സഹായരാജ് (പ്രസിഡണ്ട്), ഡോ. ജീനു പോള്‍ (സെക്രട്ടറി), കെ.തോമസ് മാത്യു ( ട്രഷറര്‍), സന്തോഷ് കോശി (വൈസ് പ്രസിഡണ്ട് ), അന്നമ്മ ജോസഫ് (ജോ.സെക്രട്ടറി), എം.ജെ.ജയിംസ് (ബുള്ളറ്ററ്റിന്‍ എഡിറ്റര്‍), സ്‌റ്റെല്ല . എം. മാര്‍ട്ടിന്‍ (വൈസ ഗൈ) എന്നിവര്‍ ചുമതല ഏറ്റെടുത്തു.

വൈസ് മെനറ്റസ് ക്ലബ് ഭാരവാഹികളായി അഡ്വ. മേരി കോശി (പ്രസിഡണ്ട്), മേരി ആന്‍സാ (സെക്രട്ടറി ), സുജ തോമസ് (ട്രഷറര്‍ ) എന്നിവരും ചുമതല ഏറ്റെടുത്തു..
വൈസ് ലിംഗ്‌സ് ക്ലബ് ഭാരവാഹികളായ അനുശ്രീ.ബി.ആര്‍ (പ്രസിഡണ്ട് ), ഓം എ ശേഖര്‍ (സെക്രട്ടറി), അനേയ എ.മാത്യു (ട്രഷറര്‍) എന്നിവരും ചുമതല ഏറ്റെടുത്തു.

ഡോ. ജീനു പോള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് മെന്‍ കെ.തോമസ് മാത്യു നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *