മലപ്പുറം (എടപ്പാള്‍): പോലീസ്,മോട്ടോര്‍ വാഹനം,എക്സൈസ്,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ റോഡ് സുരക്ഷാ, ലഹരി വ്യാപനം തടയല്‍ എന്നിവയ്ക്കായി സ്കൂള്‍ കോളേജ് തലങ്ങളിലും ബസ്റ്റാന്റുകളും കേന്ദ്രീകരിച്ച് വിപുലമായ ബോധവല്‍ക്കരണ പരിപാടികളും ലഘുലേഖ വിതരണവും നടത്താന്‍ റോഡ് ആക്സിഡന്റ് ആക് ഷന് ഫോറം പൊന്നാനി മേഖല കണ്വെന്ഷന് തീരുമാനിച്ചു. തൃക്കണാപുരം എഎല്‍പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കും പൂര്‍വ്വ വിദ്യാര്ത്ഥികളടക്കമുള്ളവര്ക്കായി ജീവകാരുണ്യ പ്രവര്‍ത്തക സംഗമവും റോഡ് സുരക്ഷാ സമ്മേളനവും നടത്തി.
റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉല്‍ഘാടനം ചെയ്തു. നാഷണല്‍ ഹൈവേ 66 ആറുവരി പാതയില്‍ ലൈന്‍ ട്രാഫിക് സിസ്റ്റം ഡ്രൈവര്‍മാര്‍ കൃത്യമായി പാലിക്കാതെ പോയാല്‍ വാഹനാപകടങ്ങളും അപകടമരണങ്ങളും അധികരിക്കുമെന്നദ്ദേഹം പറഞ്ഞു. സര്‍വ്വീസ് റോഡുകള്‍ വണ്‍വേ സിസ്റ്റം അല്ലന്നിരിക്കെ എന്‍എച്ച് ലേക്കുള്ള എന്‍ട്രികളും എക്സിറ്റുകളും കൃത്യതയോടെ കൈകാര്യം ചെയ്യണം. ഒരു നിമിഷനേരത്തെ ലാഭം മറ്റൊരാളുടെ ജീവനാണ് നഷ്ടപ്പെടുത്തുന്നതെന്നോര്മ്മവേണമെന്നും ഉദ്ഘാടകന്‍ പറഞ്ഞു.
റാഫ് മേഖല പ്രസിഡണ്ട് ബാലന് പുളിക്കല്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം സി എം അക്ബര്കുഞ്ഞ് സാബിറ റാഫിക്ക് നല്കി കൊണ്ട്റോഡു സുരക്ഷ ലഘുലേഖ പ്രകാശനം ചെയ്തു. ഐഡി കാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു. റാഫ് ജില്ല ജനറല്‍ സെക്രട്ടറി ഏകെ ജയന്,ഇടവേള റാഫി,ഹെഡ്മിസ്ട്രസ്എംവി ദിവ്യ, ആര്‍കെ നൗഷാദ്,എംഎം സുബൈദ, കെ ബാലകൃഷ്ണന്,കെആര്‍ സൗര മോള്, റോഷ്നി ചന്ദ്രന്, ആര് കെ റസീന, കെ ലക്ഷ്മി, സിന്ധു നാരായണന്, എന്‍വി ഉബൈദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെഉണ്ണികൃഷ്ണന് മാസ്റ്റര്‍ സ്വാഗതവും ദാസ് കുറ്റിപ്പാല നന്ദിയും പറഞ്ഞു.
