AAP നെ കുരുക്കിലാക്കി പുതിയ നീക്കംറിപ്പോർട്ടുകൾ പുറത്തുവിടാൻ BJP

27 വർഷങ്ങൾക്ക് ശേഷം ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തിയ ഡൽഹി തെരഞ്ഞെടുപ്പിന് ശേഷവും ആംആദ്മിയെ വിടാതെ പിന്തുടരുകയാണ് ബിജെപി.. ഡൽഹി രാഷ്ട്രീയ ഭൂമികയിൽ നിന്ന് ആംആദ്മിയെ വേരോടെ പിഴുതെറിയാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി.. ആം ആദ്മി പാർട്ടി (എഎപി) സർക്കാർ പൂഴ്ത്തിവച്ചെന്ന് ആരോപിക്കുന്ന 14 സിഎജി റിപ്പോർട്ടുകൾ 25ന് നിയമസഭയിൽ വയ്ക്കും. ‍എഎപിയുടെ വിവാദ മദ്യനയത്തിലൂടെ ഖജനാവിന് 2,026 കോടിയുടെ നഷ്ടമുണ്ടായെന്നാണു റിപ്പോർട്ടിലെ പ്രധാന വെളിപ്പെടുത്തൽ. മദ്യനയം നടപ്പാക്കിയതിലൂടെ എഎപി നേതാക്കൾക്കുണ്ടായ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചും പരാമർശമുണ്ട്. ചട്ടങ്ങൾ ലംഘിച്ചു മദ്യശാലകൾക്കു ലൈസൻസ് നൽകിയെന്നും മന്ത്രിസഭാ യോഗത്തിന്റെയും ലഫ്. ഗവർണറുടെയും അംഗീകാരമില്ലാതെയാണ് നയം നടപ്പാക്കിയതെന്നും കുറ്റപ്പെടുത്തുന്നുണ്ടെന്നാണു വിവരം. ഇതോടെ ഡൽഹിയിൽ ഭരണ–പ്രതിപക്ഷ പോരിനു കളമൊരുങ്ങാനുള്ള സാധ്യതയാണ് തെളിയുന്നത്..

ആം ആദ്മി പാർ‍ട്ടി രൂപീകരിച്ചപ്പോൾ കേജ്‌രിവാൾ അഴിമതിക്കെതിരെയുള്ള പോരാട്ടം മുഖമുദ്രയാക്കിയത് കോൺഗ്രസിനെ ഉന്നംവച്ചാണ്. അതിന്റെ പ്രയോജനം 2014ൽ‍ മോദിക്കും ലഭിച്ചു. ഇടത്തരക്കാരെയും താഴെത്തട്ടിലുള്ളവരെയും ബാധിക്കുന്ന അഴിമതി തടയാനുള്ള ശ്രമങ്ങളാണ് കേജ്‌രിവാൾ തുടക്കത്തിൽ പ്രയോഗിച്ചത്. അതും ഡൽഹിയിലെ വിവിധ ജനകീയ പദ്ധതികളും കേജ്‌രിവാളിനു വീര പരിവേഷം നൽകി. സാധാരണക്കാരന്റെ വേഷവും കഴുത്തിലെ മഫ്ലറും വാഗണർ കാറും അതിന്റെ മാറ്റുകൂട്ടി.
എന്നാൽ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാൻ‍ 44 കോടി രൂപ ചെലവാക്കിയെന്ന ആരോപണവും 100 കോടിയുടെ മദ്യനയ അഴിമതിയും കേജ്‌രിവാളിന്റെയും പാർട്ടിയുടെയും പ്രതിഛായയ്ക്കു ക്ഷതമേൽപിച്ചു. അതിനു മുൻപുതന്നെ, പാർട്ടിയെ വളർത്താൻ ഹിന്ദുത്വ വോട്ടുകളിൽകൂടി കേജ്‌രിവാൾ കണ്ണുവച്ചപ്പോൾ ബിജെപിയുടെ മുഖ്യശത്രുവായി. രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടന്ന ദിവസം ഡൽഹി ക്ഷേത്ര മാതൃകയുണ്ടാക്കി പൂജ നടത്തിയും മറ്റും ബിജെപിയെ നേരിടുകയെന്ന തന്ത്രമാണ് കേജ്‌രിവാൾ പ്രയോഗിച്ചത്. അയോധ്യയിലേക്കുൾപ്പെടെ സൗജന്യ തീർഥാടന പദ്ധതിയും കേജ്‌രിവാൾ പ്രഖ്യാപിച്ചു.

‘രാജ്യത്തെ രാഷ്ട്രീയം അഴിമതിക്കുളമാണ്, അതു വൃത്തിയാക്കാൻ ഇറങ്ങുന്നു’ എന്നു പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലിറങ്ങിയ അരവിന്ദ് കേജ്‌രിവാളിനെയാണ് അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തത്.. തങ്ങളുടെ ശൈലി ഭാഗികമായി അനുകരിച്ച് ഹിന്ദുത്വ വോട്ടുകൾ പിളർത്തുന്ന കേജ്‌രിവാളിനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും ഒതുക്കാൻ ബിജെപി നടത്തുന്ന പരിശ്രമത്തിന്റെ അധ്യായമാണ് അറസ്റ്റ് എന്നെല്ലാം വ്യഖ്യാനിക്കപ്പെട്ടെങ്കിലും ബിജെപി തന്ത്രം ഫലിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്..

ആം ആദ്മി പാർട്ടിക്കു ദേശീയ പദവി ലഭിച്ചതിന് ശേഷം, ഏതാനും ആഴ്ചകൾക്കുള്ളിൽ മദ്യനയ അഴിമതിക്കേസിൽ കേജ്‌രിവാളിനു സിബിഐയുടെ നോട്ടിസ് ലഭിച്ചു. 2 കാരണങ്ങളാണ് അതിന് ആം ആദ്മി പാർട്ടിക്കാർ പറഞ്ഞത്: 1.പാർട്ടിക്കു ലഭിച്ച ദേശീയ പദവി, 2. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗൗതം അദാനിയെയും ബന്ധപ്പെടുത്തി കേജ്‌രിവാൾ ഉന്നയിച്ച ആരോപണം. അദാനി ഗ്രുപ്പിൽ മോദിയാണ് മുതൽമുടക്കിയിരിക്കുന്നതെന്നും ഗൗതം അദാനി മാനേജർ മാത്രമാണെന്നും ഭൂമിയിലെ ഏറ്റവും സമ്പന്നനാകുകയാണു മോദിയുടെ ലക്ഷ്യമെന്നും നിയമസഭയിൽ കേജ്‌രിവാൾ ആരോപിച്ചിരുന്നു.

പ്രതിപക്ഷത്ത് ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽകണ്ട് ധാരണയ്ക്കുള്ള നീക്കങ്ങൾ ഏറെ സജീവമായപ്പോഴാണു കേജ്‌രിവാളിന് സിബിഐയുടെ ചോദ്യം ചെയ്യൽ നോട്ടിസ് ലഭിച്ചത്. കഴിഞ്ഞ വർ‍ഷം പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കെതിരെ അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ച് 14 പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ അതിനു മുൻകയ്യെടുത്തത് ആം ആദ്മി പാർട്ടിയായിരുന്നു. എന്നാൽ കോടതി പ്രതിപക്ഷ ഹർജി തള്ളി.

2024 മാർച്ച് 21-ന്, അഴിമതി ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി; ഇന്ത്യയുടെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ യൂണിറ്റ്) കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തു . 2021-ൽ ഡൽഹിയിലെ അദ്ദേഹത്തിന്റെ സർക്കാർ നടപ്പിലാക്കിയ ഒരു നയവുമായി ബന്ധപ്പെട്ട് അദ്ദേഹം അന്വേഷണത്തിലായിരുന്നു. സർക്കാർ ലൈസൻസുള്ള ചില്ലറ വ്യാപാരികളിൽ നിന്ന് സ്വകാര്യ ലൈസൻസുള്ള ചില്ലറ വ്യാപാരികളിലേക്ക് മദ്യ വിൽപ്പന മാറ്റുന്നതിനെക്കുറിച്ച് അദ്ദേഹം അന്വേഷണം നേരിട്ടിരുന്നു. 2022-ൽ നിർത്തലാക്കിയ നയം നിലവിലുണ്ടായിരുന്നപ്പോൾ, ആം ആദ്മി നേതാക്കൾ ചില ചില്ലറ വ്യാപാരികൾക്ക് മുൻഗണന നൽകി, കൈക്കൂലി വാങ്ങി, കള്ളപ്പണം വെളുപ്പിക്കലിൽ ഏർപ്പെട്ടു, കിക്ക്ബാക്ക് പദ്ധതികളിൽ നിന്ന് സാമ്പത്തികമായി പ്രയോജനം നേടി എന്നീ ആരോപണങ്ങൾ ഉയർന്നിരുന്നു.

ഒമ്പത് സമൻസുകൾക്ക് ശേഷവും ഇഡിയുടെ മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരാകാതിരുന്നതിനെ തുടർന്നാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബർ 13 ന് സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു, ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ആം ആദ്മി നേതാവ്2025 ഫെബ്രുവരിയിൽ പുതിയ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ അതിഷി അദ്ദേഹത്തെ മുഖ്യമന്ത്രിയായി നിയമിച്ചു. ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പിൽ ബിജെപിയോട് പരാജയപ്പെട്ടു, 62 സീറ്റുകളിൽ നിന്ന് 22 ആയി (70 ൽ) കുറഞ്ഞു.

ഡൽഹി തെരഞ്ഞെടുപ്പോടെ ക്ഷീണിതനായ ആപ്പിനെ ഇനി ഒരിക്കലും തലപ്പൊക്കാനാകാത്ത വിധം പൂട്ടുകയാണ് ബിജെപിയുടെ ലക്ഷ്യം..അതിനായുള്ള അവസാന അമ്പ് തൊടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി…

Leave a Reply

Your email address will not be published. Required fields are marked *