തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ കുറവന്‍കോണം എസ്.പി.ടി.പി.എം യു.പി സ്‌കൂളിലെ വര്‍ണക്കൂടാരം പദ്ധതി വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ.വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രീപ്രൈമറി സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര ശിക്ഷാകേരളവും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തിരുവനന്തപുരം നോര്‍ത്ത് യു.ആര്‍.സി യുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ ചെലവഴിച്ചാണ് വര്‍ണക്കൂടാരം പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
അകം കളിയിടം, പുറം കളിയിടം, ഹരിതയിടം, ഭാഷാ വികസനം, ഇ-ഇടം, കരകൗശലം, സംഗീതഇടം, കുഞ്ഞരങ്ങ് തുടങ്ങി 13 നേഴ്‌സറി തീമുകളുടെ അടിസ്ഥാനത്തിലാണ് വര്‍ണ്ണക്കൂടാരം ഒരുക്കിയിരിക്കുന്നത്. പാര്‍ക്ക്, ഗാര്‍ഡനിംഗ്, അത്യാധുനിക സൗകര്യങ്ങളുള്ള ക്ലാസ് മുറികള്‍, കളിക്കോപ്പുകള്‍ തുടങ്ങിയവയാണ് ഈ പദ്ധതിയിലൂടെ സജ്ജീകരിച്ചിരിക്കുന്നത്.
കൗണ്‍സിലര്‍ പി. ശ്യാംകുമാര്‍, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബി നജീബ്, യു.ആര്‍.സി ട്രെയിനര്‍മാരായ നിത്യ കെ, ഇസ്മായേല്‍ ഇ, യു.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ പത്മകുമാരി, സ്‌കൂള്‍ പ്രഥമാധ്യാപിക മിനിമോള്‍ എന്‍.എസ്, പി.ടി.എ പ്രസിഡന്റ് എസ് സുരേഷ്, വൈസ് പ്രസിഡന്റ് പ്രജീഷ് ജി, എസ്.എം.സി ചെയര്‍മാന്‍ ജോര്‍ജ്ജ് മാത്യൂ, എം.പി.ടി.എ പ്രസിഡന്റ് സുജിത പ്രശോഭ്, പ്രൈമറി അധ്യാപിക ബീന, വര്‍ണക്കൂടാരം കണ്‍വീനര്‍ സ്മിത, കവടിയാര്‍ റസിഡന്‍സ് അസോയേഷന്‍ പ്രതിനിധി ടി.ജെ മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു.

 
                                            