സിനിമയും ജീവിതവും: വ്യത്യസ്തനായി എസ് ബി പ്രതീപന്റെ വിജയയാത്ര

സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സ്വന്തം കുടുംബത്തിന്റെ രക്ഷയ്ക്കായി പോരാടിയ ജോസൂട്ടിയെ അത്ര പെട്ടെന്നാര്‍ക്കും മറക്കാന്‍ കഴിയില്ല. മലയാളികള്‍ക്ക് മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തിന് തന്നെ കാഴ്ചയുടെ ദൃശ്യവിസ്മയമായിരുന്നു ‘ദൃശ്യം’ എന്ന മലയാള സിനിമയുടെ പ്രമേയം.

ഒരു സിനിമയ്ക്ക് മനുഷ്യമനസ്സിനെ എങ്ങനെയെല്ലാം സ്വാധീനിക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമായിരുന്നു ദൃശ്യം. ഇതുപോലെ നിരവധി സംഭവങ്ങള്‍ നമ്മള്‍ കാണുകയും കേള്‍ക്കുകയും ഒക്കെ ചെയ്യാറുണ്ട്. അത്തരത്തില്‍ ചലച്ചിത്രങ്ങളിലൂടെ സര്‍ഗവാസന വളര്‍ത്തിയെടുത്തൊരു വ്യക്തിയാണ് തിരുവനന്തപുരം ജില്ലയിലെ തത്തിയൂര്‍ സ്വദേശിയായ എസ് ബി പ്രതീപന്‍.

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു, മറ്റു കുട്ടികളെപ്പോലെ തന്നെ കളിയിലും പഠനത്തിലും എല്ലാം ഏര്‍പ്പെട്ടിരുന്നതായിരുന്നു പ്രതീപന്റെ ബാല്യം. നന്നേ ചെറുപ്പത്തിലെ സിനിമകളോട് ഒട്ടേറെ താല്പര്യമുണ്ടായിരുന്ന അദ്ദേഹം അങ്ങനെ എന്തുകൊണ്ട് തനിക്കൊരു സിനിമ കഥ എഴുതിക്കൂടാ എന്നുള്ളൊരു തോന്നലാണ് പ്രതീപനെ എഴുത്തിന്റെ മേഖലയിലേക്ക് കൊണ്ടുവന്നത്.

തന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് കഥയെയും കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്നതില്‍ ഈ കലാകാരന് ഒരു പ്രത്യേക കഴിവുണ്ട്. നിലവില്‍ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും അദ്ദേഹം തന്റെ സൃഷ്ടികള്‍ക്കായി സമയം കണ്ടെത്തുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

നിലവില്‍ റവന്യൂ വിഭാഗം ഉദ്യോഗസ്ഥനാണ് പ്രതീപന്‍. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും അദ്ദേഹത്തിന്റെ സൃഷ്ടിയോടുള്ള താല്പര്യം അദ്ദേഹം എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. പച്ചയായ മനുഷ്യനും അവരുടെ ജീവിത സാഹചര്യങ്ങളും അദ്ദേഹത്തിന്റെ കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും മാറ്റുകൂട്ടാറുണ്ട്.

ഒരു തിരക്കഥാകൃത്തായി തന്റെ സിനിമ സ്‌ക്രീനില്‍ കാണണം എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. ഔദ്യോഗിക ജീവിതവും കലാജീവിതവും ഒരേ തുലാസില്‍ ഒരുപോലെ കൊണ്ടുപോകുവാനും തന്റെ ജീവിതത്തില്‍ താന്‍ സിനിമയില്‍ നിന്ന് ആര്‍ജിച്ചെടുത്ത കഥയെഴുത്ത് എന്ന മേഖല അതിന്റെ പരിപൂര്‍ണതയില്‍ എത്തിക്കുവാനും നിരന്തരം അധ്വാനം ചെയ്യുന്ന വ്യക്തിയാണ് എസ് ബി പ്രതീപന്‍.

Leave a Reply

Your email address will not be published. Required fields are marked *