സുരേഷ് ​ഗോപിയുടെ ജീവകരുണ്യ പ്രവർത്തനം ​ബിജെപി പ്രയോജനപ്പെടുത്തി

തൃശൂരിലെ തോൽവിക്ക് മുഖ്യകാരണം പൂരം അല്ലെന്ന് കെപിസിസി ഉപസമിതി. തൃശൂരിലെ തോൽവിയെക്കുറിച്ച് പഠിക്കാൻ കെപിസിസി നിയോഗിച്ച ഉപസമിതിയുടേതാണ് റിപ്പോർട്ട്. പൂര വിവാദം സിപിഐഎം -ബിജെപി അന്തർധാരയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സിപിഐഎമ്മിന്റെയും സിപിഐയുടെയും മുതിർന്ന നേതാക്കളുടെ അടക്കം ബൂത്തുകളിൽ ബിജെപി ലീഡ് ചെയ്തത് അന്തർധാരയുടെ ഭാഗമായെന്നാണ് വിലയിരുത്തൽ.

ടി എൻ പ്രതാപൻ മത്സരത്തിൽ ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചത് തോൽവിക്ക് കാരണമായി. പ്രതാപന്റെ പിന്മാറ്റം സുരേഷ് ഗോപി പ്രയോജനപ്പെടുത്തിയതാണ് പരാജയ കാരണങ്ങളിൽ മുഖ്യം. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സുരേഷ് ഗോപി ഇടം പിടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കെ സി ജോസഫ്, ടി സിദ്ദിഖ് എംഎൽഎ, ആർ ചന്ദ്രശേഖരൻ എന്നിവർ അംഗങ്ങളായ ഉപസമിതിയുടെതാണ് റിപ്പോർട്ട്. കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലെത്തിച്ച് ബി ജെ പിക്കെതിരായ പോരാട്ടം എന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും തിരിച്ചടിയിൽ നിന്നും നേതൃത്വം ഇതുവരെയും മുക്തരായിട്ടില്ല. സി പി ഐഎം-ബി ജെ പി അന്തർധാരയാണ് മുരളീധരന്റെ പതനത്തിന് കാരണമായതെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം തോൽവിയെ കുറിച്ച് അന്ന് പ്രതികരിച്ചത്.

എന്നാൽ അതെസമയം തൃശൂരില്‍ മത്സരിക്കാന്‍ ചെന്നതാണ് ഞാന്‍ ചെയ്ത തെറ്റെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം മാറാന്‍ തയ്യാറാണ് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ മുരളീധരന്‍ പറയുന്നു. യുഡിഎഫിന്റെ പരാജയത്തിന് പല കാരണങ്ങളുമുണ്ട്. അതില്‍ ഒന്നാണ് തൃശൂര്‍ പൂരമെന്ന് അദ്ദേഹം പറഞ്ഞു. തോല്‍വിക്ക് മുഖ്യകാരണം പൂരം അല്ലെന്ന കെപിസിസി ഉപസമിതിയുടെ റിപ്പോര്‍ട്ട് മുരളീധരന്‍ തള്ളി. കെപിസിസി ഉപസമിതിയുടെ റിപ്പോര്‍ട്ടിന് പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

തെറ്റുപറ്റി എന്ന ബോധ്യപ്പെട്ട സാഹചര്യത്തില്‍ റിപ്പോര്‍ട്ട് കാണണമെന്നില്ല. ഇത്തരം റിപ്പോര്‍ട്ടുകളില്‍ അടുത്തുനിന്നും നടപടിയെടുത്തു കണ്ടിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. പൂരം കലക്കിയതുകൊണ്ട് മെച്ചം കിട്ടിയത് ബിജെപിക്കാണെന്ന് അദ്ദേഹം പറയുന്നു. അജിത്കുമാർ ഒരു വർഷം മുൻപ് ആർഎസ്എസുമായി നടത്തിയത് എങ്ങനെ ബിജെപിയെയും സിപിഎമ്മിനെയും സഹായിക്കാം എന്ന ചർച്ചയായിരിക്കും. അന്ന് പൂരം അജൻഡയിൽ ഉണ്ടായിക്കാണില്ല. പൂരത്തിന്റെ സമയത്ത് തിരഞ്ഞെടുപ്പ് ക്ലൈമാക്സ് ആണ്. പൂരം കലക്കിയാൽ അതിന്റെ പ്രയോജനം തൃശൂർ കിട്ടും. തിരുവനന്തപുരത്ത് പൊങ്കാല കഴിഞ്ഞിരുന്നു. അല്ലെങ്കിൽ അതും കലക്കിയേനെയെന്നും മുരളീധരൻ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *