വിഴിഞ്ഞം തുറമുഖത്തിനു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നാണ് കോൺഗ്രസ്സ് ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യവുമായി കെ സുധാകരനും, രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ധൈര്യത്തിന്റെയും സമർപ്പണബോധത്തിന്റെയും ഫലമാണ് തുറമുഖം എന്നും നാടിന്റെ വികസനത്തിന് വേണ്ടി പ്രയത്നിച്ച ഉമ്മൻചാണ്ടിയുടെ പേര് തുറമുഖത്തിന് നൽകുന്നതിലൂടെ അദ്ദേഹത്തിനു നൽകുന്ന ഏറ്റവും വലിയ ആദരവാണെന്നും എം എം ഹസ്സനും പ്രതികരിച്ചു.
യുഡിഎഫ് സർക്കാർന്റെ കാഴ്ചപ്പാടിന്റെയും മനക്കരുത്തിന്റെയും ഫലം കൂടിയാണ് വിഴിഞ്ഞം തുറമുഖം ഇന്ന് കാണുന്ന നിലയിൽ എത്തിയത്. അന്ന് ഉമ്മൻചാണ്ടി ഭരണത്തിൽ ഇരുന്നപ്പോൾ പ്രതിപക്ഷത്ത് എൽഡിഎഫ് ആയിരുന്നു. എൽഡിഎഫ് ശക്തമായ് ഇതിനെ എതിർക്കുകയും ചെയ്തിരുന്നു.
എന്നാൽ അതെല്ലാം മറികടന്ന് ഉമ്മൻചാണ്ടി പദ്ധതിയുമായി മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ക്രെഡിറ്റ് ഏറ്റെടുത്തിരിക്കുന്നത് എൽഡിഎഫും മുഖ്യമന്ത്രി പിണറായി വിജയനുമാണ് എന്നാണ് കോൺഗ്രസുകാരുടെ വാദം.
അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പേര് നൽകണമെന്നും ഈ അവസരത്തില്ലങ്കിലും പിണറായി വിജയൻ ചാണ്ടിയോടും മാപ്പ് പറയണം എന്നും അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് കെ സുധാകരൻ കൂട്ടിച്ചേർത്തു
