തട്ടം പരാമർശം തള്ളി എം വി ഗോവിന്ദൻ

സിപിഎം സംസ്ഥാന സമിതി അംഗം അനിൽകുമാറിന്റെ തട്ടം പരാമർശത്തിൽ രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും അവകാശമാണ് അത് ഭരണഘടന ഉറപ്പു നൽകുകയും ചെയ്യുന്നു.

വസ്ത്രം ധരിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് അതുകൊണ്ടുതന്നെ വസ്ത്രം ധരിക്കുന്നവർ ഏതു വസ്ത്രം ധരിക്കണമെന്ന് നിർദ്ദേശിക്കാനുള്ള അവകാശം ആർക്കുമില്ല എന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.

അതിനാൽ തന്നെ അനുകുമാറിന്റെ പരാമർശം പാർട്ടി നിലപാടിൽ നിന്നും വ്യത്യാസമാണ്. വസ്ത്രധാരണത്തിലേക്ക് കടന്നു കയറുന്ന ഒരു നിലപാടും ആരും സ്വീകരിക്കേണ്ടതില്ല എന്നാണ് ഗോവിന്ദൻ വ്യക്തമാക്കുന്നത്.

ഹിജാബ് പ്രശ്‌നം ഉയര്‍ന്നുവന്ന സമയത്തുതന്നെ സി.പി.എം. അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവും പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിംകളുടെ വസ്ത്രധാരണ കോടതിയുടെ പ്രശ്‌നമായി മാറ്റുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടെ ഭാഗമായാണെന്ന് നേരത്തേ കെ. അനില്‍കുമാർ പറഞ്ഞിരുന്നു. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും മുസ്ലിം സംഘടനകളില്‍ നിന്നും എതിര്‍പ്പുയര്‍ന്നതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *