അവയവക്കടത്തും അനുബന്ധ കൊലപാതകങ്ങളും ലോകം എമ്പാടും ഉള്ള രാജ്യങ്ങളിൽ സ്ഥിര കഥയാവുകയാണ് .എന്നാൽ അവയിൽ നിന്നെല്ലാവും വ്യത്യസ്തമാർന്ന ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറിൽ ആകുന്നത് . മൃതദേഹങ്ങളില്‍ നിന്ന് വരെ
അവയവങ്ങളും മറ്റും മുറിച്ചുമാറ്റി വിറ്റ് പണം കണ്ടെത്തുന്ന ഒരു വിഭാഗം ആളുകളുണ്ട് . ഇവരെ പറ്റിയുള്ള കഥകളാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരിക്കുന്നത് . കൊളറാഡോയിലെ മോണ്ട്രോസ് പട്ടണത്തിലാണ് സംഭവം. ഇവിടെയുള്ള ഒരു അമ്മയും മകളും ആണ് മൃത ദേഹങ്ങളെ വെട്ടിമാറ്റി അവയവ കച്ചവടം നടത്തുന്നത് . സംസ്കാരത്തിനായി ബന്ധുക്കള്‍ ഏല്‍പ്പിച്ച മൃതദേഹങ്ങളില്‍ നിന്ന് ഇവർ അവയവങ്ങളും മറ്റും മുറിച്ചുമാറ്റി വിൽക്കാനാണ് പതിവെന്ന് റിപ്പോർട്ടുകളുണ്ട് . ഇവർ ഫ്യൂണറല്‍ ഹോം നടത്തിപ്പുകാരാണ് . ഈ അമ്മയ്ക്കും മകൾക്കും തക്കതായ ശിക്ഷ വിധിച്ചിരിക്കുകയാണ് കൊളറാഡോയിലെ കോടതി. സണ്‍സെറ്റ് മെസ ഫ്യൂണറല്‍ ഹോം നടത്തിയത് ഷെര്‍ലി കോച്ച് എന്ന 69-കാരിയും അവരുടെ മകള്‍ 46 വയസ്സുള്ള മേഗന് ഹെസ്സുമാണ്. ഇവരാണ് സംഭവത്തില്‍ അകത്തായത്. ഷെര്‍ലി കോച്ചിന് 15 വര്‍ഷവും മേഗന് ഹെസിന് 20 വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. 2010 -നും 2018 -നും ഇടയില്‍ ഇരുവരും ചേര്‍ന്ന് 560 ഓളം മൃതദേഹങ്ങള്‍ മുറിച്ച് ശരീരഭാഗങ്ങള്‍ വേര്‍തിരിച്ചെടുത്ത് വില്‍പ്പന നടത്തി എന്നാണ് പോലീസ് പറയുന്നത് . മൃതശരീരങ്ങളിൽ നിന്ന് സ്വര്‍ണ്ണ പല്ലുകള്‍ ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ ആരും അറിയാതെ ഇവർ മുറിച്ചുമാറ്റി വിൽക്കാറണ് പതിവ് . ഈ ശരീരഭാഗങ്ങളത്രയും മെഡിക്കല്‍ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കായിരുന്നു വിറ്റിരുന്നത് എന്ന റിപ്പോർട്ടുകളും ഉണ്ട് . മൃതദേഹങ്ങള്‍ മുഴുവനായും പ്രതികള്‍ വില്പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചിതാഭസ്മം എന്ന പേരില്‍ പല ശവശരീങ്ങള്‍ ഒന്നിച്ച് കൂട്ടി കത്തിച്ചതിന്റെ അവശിഷ്ടമാണ് ബന്ധുക്കള്‍ക്ക് ഇവര്‍ നല്‍കിയിരുന്നത് എന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട് .
