ബാലതാരമായി പ്രേക്ഷകർക്ക് മുൻപിലേക്ക് കടന്നുവന്ന വ്യക്തിയാണ് അനുശ്രീ ആരവ് . വ്യത്യസ്തമാർന്ന കഥാപാത്രങ്ങളുമായി മിനിസ്ക്രീനിൽ നിറഞ്ഞുനിന്ന താരം. അഭിനയവുമായി തിരക്കിട്ട ജീവിതത്തിൽ മുന്നേറുമ്പോഴായിരുന്നു താരത്തിന്റെ പ്രണയവും തുടർന്നുണ്ടായ വിവാഹവും എല്ലാം.വിഷ്ണുവാണ് താരത്തിന്റെ ഭർത്താവ്. പ്രണയ ബന്ധത്തെക്കുറിച്ച് അമ്മയോട് താരം തുറന്നു പറഞ്ഞെങ്കിലും വീട്ടുകാർ അത് സമ്മതിച്ചില്ല. തുടർന്ന് വിഷ്ണുവും അനുശ്രീയും രജിസ്റ്റർ വിവാഹം നടത്തുകയായിരുന്നു. അനുശ്രീ ഗർഭിണിയായി എന്ന വിവരം അറിഞ്ഞതിനുശേഷം ആണ് അനുശ്രീയുടെ അമ്മ താരത്തെ കാണാൻ എത്തിയതും സ്വീകരിച്ചതും . പിന്നീട് തന്റെ യൂട്യൂബ് ചാനലുമായി പ്രേക്ഷകർക്ക് മുൻപിൽ സജീവമാവുകയായിരുന്നു താരം. വിവാഹം ഒരു എടുത്തുചാട്ടമായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നുണ്ട്.
ഇത് എടുത്തുചാട്ടമല്ല ഞാൻ ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണെന്നെ തുടക്കത്തിൽ ആരും പറയുകയുള്ളൂ. ജീവിതം മുന്നോട്ടു പോകുമ്പോഴേ അതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് മനസ്സിലാവുകയുള്ളൂ എന്നും, വിഷ്ണവുമായി വിവിധ കാരണങ്ങളാൽ വിവാഹബന്ധം വേർപ്പെടുത്തിയ അനുശ്രീ പറഞ്ഞു. ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സാമ്പത്തികം ഫിനാൻഷ്യൽ സ്റ്റബിലിറ്റി ഇല്ലെങ്കിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്നും താരം തുറന്നു പറഞ്ഞു.അനുശ്രീയുടെ വിവാഹവും കുഞ്ഞിന്റെ ജനനവും താരത്തിന്റെ കുടുംബത്തിലെ പ്രശ്നങ്ങളും എല്ലാം പ്രേക്ഷകർക്കിടയിലും സജീവ ചർച്ചയായിരുന്നു. സംഭവത്തെക്കുറിച്ച് സംസാരിച്ച് അനുശ്രീയും വിഷ്ണുവും രംഗത്ത് വന്നതും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം തന്റെ കുടുംബജീവിതത്തെ കുറിച്ചുള്ള പുതിയ വാർത്തകളുമായി പ്രേക്ഷകർക്കു മുൻപിൽ എത്തിയിരിക്കുന്നത്. കൂടുതൽ ആളുകൾക്കും അറിയേണ്ടത് ഭർത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നതിനെ കുറിച്ച് ആണെന്നും തനിക്ക് ലഭിച്ച കോമൺ ചോദ്യങ്ങൾക്ക് എല്ലാം ഒരു മറുപടിയെ ഉള്ളൂ എന്നും താരം വീഡിയോയിൽ പറയുന്നു. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയാണ് അനുശ്രീ ആദ്യം വീഡിയോ ആരംഭിക്കുന്നത്. അച്ഛനില്ലാതെ കുഞ്ഞിനെ വളർത്തണമെന്ന് ആഗ്രഹിച്ച ഒരാൾ അല്ല ഞാൻ. ഭർത്താവിന്റെ കൂടെ ജീവിക്കണം എന്ന് തന്നെയാണ് ഞാനും ആഗ്രഹിച്ചത്. ഈ ഒരു അവസ്ഥയിൽ തന്നെ വളർന്ന ആളാണ് താനെന്നും താരം പറയുന്നു. അങ്ങനെയുള്ള ഞാൻ പുറത്ത് വരാൻ തീരുമാനിച്ചിട്ടുണ്ട് എങ്കിൽ അതിന്റെതായ കാരണമുണ്ട്.
തീർത്തും വ്യക്തിപരമായതാണ് അത്. അത് വെളിപ്പെടുത്താൻ ബുദ്ധിമുട്ടുള്ളതിനാൽ ആണ് ഇപ്പോഴും വെളിപ്പെടുത്താത്തത്. പലരുടെയും ചിന്ത വിഷ്ണുവിന്റെ ഭാഗത്തുള്ള തെറ്റായിരിക്കാം എന്നാണ്. ചിലരുടേതാകട്ടെ എന്റെ ഭാഗത്തെ തെറ്റെന്ന്. എന്നാൽ അത് അങ്ങനെയല്ല. ഞങ്ങൾ രണ്ടുപേരുടെയും ഭാഗത്ത് തെറ്റുകൾ ഉണ്ടെന്ന് താരം പറയുന്നു.പറഞ്ഞുതീർക്കാൻ പറ്റിയ സാഹചര്യമല്ല ഇതെന്ന് താരം വ്യക്തമാക്കുന്നുണ്ട്.അതിനാൽ ഇക്കാര്യം ആലോചിച്ച് നിങ്ങൾ ഒരുപാട് തല പുണ്ണാക്കണ്ട ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട് ഏതുവരെ പോകുമെന്ന് നോക്കട്ടെ എന്നും അനുശ്രീ വീഡിയോയിൽ പറയുന്നു. കൂടാതെ സ്വത്ത് പ്രശ്നമല്ല. സ്വത്തില്ലെങ്കിലും ജീവിക്കാം പക്ഷേ സമാധാനവും സ്വാതന്ത്ര്യവും ആണ് വേണ്ടതെന്നും അനു പറയുന്നു ഉടനെ തന്നെ സീരിയലിലേക്ക് തിരികെ വരുമെന്നും ഇപ്പോഴത്തെ ജീവിതത്തിൽ താൻ വളരെ ഹാപ്പി ആണെന്നും ബുദ്ധിമുട്ടുണ്ടായപ്പോൾ ചേർത്ത് നിർത്തിയത് എന്റെ കുടുംബക്കാരാണെന്നും തീരുമാനം തെറ്റായിപ്പോയി എന്ന് ഇതുവരെ തോന്നിയിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.
