എന്തൊരു നാടകം സർക്കാരെ!!!!. കുങ്കുമപ്പൂവിനും ചായപ്പൊടിക്കും പിന്നാലെ വിവാദമാകുന്ന ഹൈക്കോടതി വിധി

വിവാദങ്ങൾക്ക് വീണ്ടും തുടക്കം കുറിച്ചുകൊണ്ട് സജി ചെറിയാൻ മന്ത്രി ആയി. സജി ചെറിയാൻ മന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഏകദേശം അഞ്ചു മിനിറ്റോളം അടുത്തടുത്ത് കസേരകളിൽ ഇരുന്നിട്ടും മുഖ്യമന്ത്രി യും ഗവർണറും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്തില്ല എന്നത് ആശ്ചര്യം തന്നെ. പല രഹസ്യ ചർച്ചകളും വഴി സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് എത്തിച്ചിരിക്കുകയാണ് ഇടതുപക്ഷം. എന്നിട്ടും ഗവർണർ മുഖ്യനും തമ്മിൽ കാണാത്ത ഭാവം നടിക്കുന്നത് പല അഭിമുഖങ്ങൾക്കും വഴിയിട്ടു. ഇതിന് പിന്നാലെ ഹൈക്കോടതി വിധിയും സജി ചെറിയാന് അനുകൂലമായി വന്നിരിക്കുന്നു. സജി ചെറിയാൻ ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയിട്ടില്ല. സജി ചെറിയാന്റെ പ്രസംഗത്തിൽ ഭരണഘടനക്കെതിരായുള്ള യാതൊരു വിരുദ്ധതയും ഇല്ല എന്നാണ് ഹൈക്കോടതി പറയുന്നത്. മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ബൈജു നോയൽ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി തള്ളി കൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി പുറത്തുവിട്ടിരിക്കുന്നത്. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയത് ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തി കൊണ്ടാണെന്നുള്ള പല ആരോപണങ്ങളും പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഉയർന്നിരുന്നു. ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച ആക്ഷേപത്തെ തുടർന്ന് സജി ചെറിയാന് കഴിഞ്ഞ ജൂലൈയിലാണ് സ്ഥാനം ഒഴിയേണ്ടി വന്നത്. 2023 ജനുവരി നാലിന് വീണ്ടും പഴയ മന്ത്രി സ്ഥാനത്തേക്ക് സജി ചെറിയാൻ ചുമതല ഏറ്റു. മന്ത്രിയായി ചുമതലിക്കുന്ന സത്യപ്രതിജ്ഞ വേളയിൽ ഭരണഘടനയോട് നിർമാല്യമായ വിശ്വസ്തതയും കൂറും പുലർത്തും എന്ന വാചകം പ്രത്യേക നൽകി കൊണ്ടാണ് അദ്ദേഹം വായിച്ചത്. സത്യപ്രതിജ്ഞ വേദിയിൽ മൗനം പാലിച്ച മുഖ്യനും ഗവർണറും അല്പസമയങ്ങൾക്ക് ശേഷം സംസാരിച്ചത് മൈക്കിലൂടെ വേദിയിലുള്ളവർ കേൾക്കുകയായിരുന്നു. കുങ്കുമപ്പൂ ചേർത്ത് ചായപ്പൊടിയും കാശ്മീരി ബ്രഡും നാളെ വീട്ടിൽ കൊടുത്തു വിടാം എന്നാണ് ഗവർണർ മുഖ്യനോട് പറയുന്നത്. എന്നാൽ ചടങ്ങ് കഴിഞ്ഞ് എഴുന്നേറ്റ് നിൽക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ അടുത്തേക്ക് അപ്രതീക്ഷിതമായി ചെന്ന് ഗവർണർ സംസാരിക്കുകയായിരുന്നു. വേദിയിൽ വെച്ച് ഇരുവരും കൈകൾ കൂപ്പി പരസ്പരം നന്ദി പ്രകടനവും നടത്തി. ഇത് വലിയ വിവാദമായതോടെ നയൻ പ്രഖ്യാപനത്തിൽ കേന്ദ്ര വിരുദ്ധത പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയതാണെന്നും നിയമസഭ പാസാക്കിയ വിവാദമില്ലാത്ത ബില്ലുകൾ നാളെത്തന്നെ ഒപ്പിട്ട് നൽകാമെന്നും ആണ് പറഞ്ഞത് എന്നും ഉള്ള അഭിമുഖങ്ങളും ഉയരുകയും ചെയ്തു . ഇതിന് പിന്നാലെയാണ് ചായപ്പൊടി വിവരവും പുറത്തുവന്നത്. ഇതോടെ സർക്കാർ കളിച്ച നാടകം വ്യക്തമാക്കുകയാണെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു

Leave a Reply

Your email address will not be published. Required fields are marked *