നാം പരീക്ഷ ജയിക്കണമെങ്കിലും തോൽക്കണമെങ്കിലും നാം തന്നെ വിചാരിക്കണം. നന്നായി പഠിച്ചാൽ ഏതു പരീക്ഷ വേണമെങ്കിലും നമുക്ക് ഈസിയായി പാസാകാം. നമ്മൾ പഠിച്ചില്ലെങ്കിൽ അതിന്റെ കുറ്റം നമുക്കു മാത്രമാണ്. മറ്റൊരാളെയും അതിൽ പഴിചാരിയിട്ട് കാര്യമില്ല. ഇതാണെങ്കിൽ സോഷ്യൽ മീഡിയ യുഗമാണ്. ഇവിടെ ഓരോരുത്തരുടെയും ശ്രദ്ധ ചലിപ്പിക്കാൻ നിരവധി മാർഗങ്ങളുണ്ട്. പഠിക്കാൻ വേണ്ടി യൂട്യൂബ് എടുത്താൽ അതിൽ മറ്റു പലതും കണ്ട് സമയം കളയുന്നു. അല്ലെങ്കിൽ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് ഏതുമാകട്ടെ അതിലെല്ലാം കറങ്ങി നടന്ന് അവസാനം നമ്മൾ പഠിക്കാൻ വിചാരിച്ച സമയം അതിന്റെ പാട്ടിനു പോകും . എല്ലാം കഴിഞ്ഞ് പരീക്ഷയോട് അടുക്കാറാകുമ്പോഴാണ് തോന്നുക അയ്യോ ഞാൻ ഒന്നും പഠിച്ചില്ലല്ലോ എന്ന്. അങ്ങനെ തോന്നിയിട്ട് വല്ല കാര്യവും ഉണ്ടോ?
എന്നാൽ ഇത്തരത്തിൽ യൂട്യൂബിലെ പരസ്യം കണ്ട് തന്റെ പരീക്ഷ തോറ്റു എന്ന് പറഞ്ഞ് ഒരു വ്യക്തി കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്. ഒന്നും രണ്ടും രൂപയല്ല ഹർജിക്കാരൻ ഇതിന് നഷ്ടപരിഹാരമായി ചോദിച്ചിരിക്കുന്നത്. 75 ലക്ഷം രൂപയാണ് യൂട്യൂബിനോട് ഹർജിക്കാരൻ ചോദിച്ചത്. എന്നാൽ കോടതിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം വളരെ രസകരമായിരുന്നു. അതായത്, യൂട്യൂബിൽ നിന്നും 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ എത്തിയ ഹർജിക്കാരന് സുപ്രീംകോടതി 25000 രൂപയാണ് പിഴ ചുമത്തിയത്. കൂടാതെ അദ്ദേഹത്തിന്റെ ഹർജി തള്ളിക്കളയുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ സംഭവം. പരസ്യങ്ങൾ കാരണം തന്റെ ശ്രദ്ധ വ്യതിചലചെന്നും ഒരു മത്സരപരീക്ഷയിൽ പരാജയപ്പെട്ടു എന്നും അവകാശപ്പെട്ട് ഒരു മധ്യപ്രദേശ് സ്വദേശി അർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്. ദുരന്തം എന്നാണ് ഹർജിക്കാരനെ സുപ്രീംകോടതി പോലും വിശേഷിപ്പിച്ചത്. ജസ്റ്റിസുമാരായ എസ് കെ കൗൾ, എ എസ് കെ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഇന്റർനെറ്റിൽ പരസ്യങ്ങൾ കണ്ടതിനാൽ നിങ്ങൾക്ക് നഷ്ടപരിഹാരം വേണം. അതുകാരണം നിങ്ങളുടെ ശ്രദ്ധ വ്യതിചലിച്ചു. അതില്ലായിരുന്നുവെങ്കിൽ നിങ്ങൾ പരീക്ഷ ജയിക്കുമായിരുന്നെന്നാണ് നിങ്ങൾ പറയുന്നത് അല്ലേ?
എന്ന് സുപ്രീംകോടതി ഹർജിക്കാരനോട് ചോദിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച ഏറ്റവും ദുരന്തം ഹർജികളിൽ ഒന്നാണ് ഇതെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം ഹർജികൾ ജുഡീഷ്യൽ സമയം വെറുതെ പാഴാക്കൽ ആണെന്നും കോടതി പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ നഗ്നത നിരോധിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. താൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്നും ലൈംഗിക ഉള്ളടക്കം അടങ്ങിയ പരസ്യങ്ങൾ കണ്ട് യൂട്യൂബ് സബ്സ്ക്രൈബ് ചെയ്തിരുന്നു എന്നും ഹർജിക്കാരൻ അവകാശപ്പെട്ടതായി ബെഞ്ച് നിരീക്ഷിച്ചു. നിങ്ങൾക്ക് ഒരു പരസ്യം ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് കാണരുത്. എന്തുകൊണ്ടാണ് പരസ്യങ്ങൾ കാണാൻ തിരഞ്ഞെടുത്തു എന്നാണ് അദ്ദേഹത്തോട് കോടതി ചോദിച്ചത്. ഹർജി തള്ളിക്കൊണ്ട് ബെഞ്ച് ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. പിന്നീട് ഹിന്ദിയിൽ വാദിച്ച ഹർജിക്കാരൻ തന്നോട് ക്ഷമിക്കണം എന്നും ചുമത്തിയ ചെലവ് നീക്കണമെന്നും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. താൻ തൊഴിൽരഹിതൻ ആണെന്നും ഹർജിക്കാരൻ പറഞ്ഞു. പബ്ലിസിറ്റിക്ക് വേണ്ടി മാത്രം കോടതിയിൽ വന്ന ഇത്തരം ഹർജികൾ നൽകാൻ ആകില്ലെന്നും ഇനി ആരും അതിന് ശ്രമിക്കരുതെന്നും കോടതി താക്കീത് നൽകി. പിന്നീടാണ് ഒരു ലക്ഷം രൂപയിൽ നിന്നും പിഴ കുറച്ച് 25,000 രൂപ ആക്കിയത്. ഏതായാലും ഹർജിക്കാരൻ പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ
