ഡീസൽ പ്രതിസന്ധി രൂക്ഷമായോടെ കെഎസ്ആർടിസി 50 ശതമാനം ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചു. നാളെ 25 ശതമാനം സർവീസുകൾ മാത്രമേ നടത്തുകയുള്ളുവെന്ന് കെഎസ്ആർടിസി അറിയിച്ചു. ഞായറാഴ്ച ഓർഡിനറി ബസുകൾ പൂർണമായും നിർത്തി വയ്ക്കും.
വൻ തുക കുടിശിക ആയതിനെ തുടർന്ന് ഡീസൽ നൽകാനാവില്ലെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു. 135 കോടിയാണ് കുടിശിക. കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോയില്‍ നിന്നുള്ള പകുതി ബസുകളുടെ സര്‍വീസും മുടങ്ങി. ഡിപ്പോയിലെ 67 ഓര്‍ഡിനറി ബസുകളില്‍ 33 എണ്ണവും സര്‍വീസ് നടത്തിയില്ല.
കൊല്ലം, പുനലൂര്‍, പത്തനാപുരം, അടൂര്‍, ആയൂര്‍, പാരിപ്പള്ളി ചെയിന്‍ സര്‍വീസുകളും മുടങ്ങി. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ യാത്രാക്ലേശത്തില്‍ വലഞ്ഞു. തുടര്‍ന്ന് യാത്രക്കാര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധിച്ചു.
