അഴിമതി കണ്ട് രാജ്യം വിറങ്ങലിച്ച നാളുകള്‍
ഹരികൃഷ്ണന്‍. ആര്‍
രണ്ടാം യു.പി.എ സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റ ഘട്ടം. രാജ്യം മൊത്തം ആ ആഘോഷ തിമിര്‍പ്പിലെ ലഹരി നുണയുന്ന സമയം. അന്ന് ഇടതുപക്ഷത്തിന്റെ നിയന്ത്രണമില്ലാതെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്നതിന്റെ സന്തോഷത്തിലായിരുന്നു രാജ്യത്തിലെ വന്‍കിട കോര്‍പ്പറേറ്റുകള്‍ .
ഈ സമയത്താണ് കോര്‍പ്പറേറ്റുകള്‍ക്കും സര്‍ക്കാരിനുമിടയില്‍ ഇടനിലക്കാരനായ രഞ്ജന്‍ ഭട്ടാചാര്യയുടെയും അതായത് മുന്‍ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുടെ മരുമകന്‍ രഞ്ജന്‍ ഭട്ടാചാര്യയുടെയും റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെയുടെയും ഫോണ്‍ കോള്‍ റാഡിയ ടേപ്പിലൂടെ പുറത്ത് വരുന്നതും രാജ്യം ഇതിലേക്ക് ചെവി കൂര്‍പ്പിക്കുന്നതും.
സംഭാഷണത്തിന്റെ ചുരുക്കം ഇങ്ങനെ.
രാത്രി പന്ത്രണ്ടു മണി കഴിഞ്ഞ് രണ്ട് മിനിറ്റ് അതായത് അര്‍ദ്ധരാത്രി സമയം. അംബാനിയോട് മറുതലക്കലില്‍ നിന്നും രഞ്ജന്റെ ചോദ്യമിങ്ങനെ….
എന്താ മുകേഷ് സന്തോഷമായില്ലേ . നിങ്ങള്‍ക്ക് വേണ്ടതെല്ലാം കിട്ടിയല്ലോ .
മുകേഷ് , സന്തോഷം രഞ്ജന്‍ .
നിങ്ങള്‍ പറഞ്ഞത് അങ്ങേയറ്റം ശരിയാണ് .
ഇനി കോണ്‍ഗ്രസാണ് നമ്മുടെ കട . ഒരു കാര്യം മറക്കരുത് എപ്പോഴും ഒരു പിടി വേണം .
സ്‌പെക്ട്രം ഇടപാട് കാര്യക്ഷമമായി പൂര്‍ത്തികരിച്ച ശേഷം കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയതാണ് ഇരുവരുടെയും സന്തോഷത്തില്‍ ആ രാത്രി തെളിഞ്ഞു നിന്നത് എന്ന് ചുരുക്കം . പക്ഷെ അധികനാളുകള്‍ വേണ്ടി വന്നില്ല സ്‌പെക്ട്രം ഇടപാടുകള്‍ പൂര്‍ണ്ണമായി വെളിപ്പെടുത്തി സി.എ.ജി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഇരുവരുടെയും ചിരി മൊത്തത്തില്‍ മങ്ങി .
പിന്നെയായിരുന്നു കോണ്‍ഗ്രസിന്റെ ഖദര്‍ ചുളുക്കിയ ആ കണ്ണീര്‍ സീരിസിന്റെ തുടക്കം . പിറ്റേ ദിവസത്തെ പ്രഭാതം പുറത്ത് കൊണ്ട് വന്നത് അഴിമതിയുടെ എല്ലാ റെക്കോര്‍ഡും ഭേദിക്കുന്ന 2 ജി സ്‌പെക്ട്രം ഇടപാടിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു . ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന സി.എ.ജി യുടെ കണ്ടെത്തല്‍ രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു .
ഭരണ കര്‍ത്താക്കളുമായി ചേര്‍ന്നുള്ള ചങ്ങാത്ത മുതലാളിത്വത്തിന്റെ ലജ്ജിപ്പിക്കുന്ന കൊള്ളയടി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു . അഴിമതി സര്‍ക്കാരെന്ന കറ യു.പി.എ ക്ക് മേല്‍ എന്നന്നേക്കുമായി വീണു . സ്‌പെക്ട്രം ഇടപാടിന്റെ കഥ പുറത്ത് വന്നതോടെ യു.പി.എ ഭരണ കര്‍ത്താക്കള്‍ ആകെ അങ്കലാപ്പിലായി .
കഥയുടെ തുടക്കം ഇങ്ങനെയായിരുന്നു .
പുതിയ മൊബൈല്‍ സേവന ലൈസന്‍സുകള്‍ക്കായി ടെലികോം വകുപ്പ് 2007 സെപ്തംബറില്‍ അപേക്ഷ ക്ഷണിച്ചതോടെയാണ് അഴിമതി ഇടപാടുകളുടെ തുടക്കം .
2001 ല്‍ മൊബൈല്‍ സേവനത്തിനായുള്ള രാജ്യ വ്യാപക സ്‌പെക്ട്രം ലൈസന്‍സ് 1650 കോടി രൂപ ഫീസ് വാങ്ങിയതാണ് ലജ്ജിപ്പിക്കുന്ന അഴിമതി നാടകത്തിന്റെ തുടക്കം .
2001 ല്‍ മൊബൈല്‍ സേവനത്തിനായുള്ള രാജ്യ വ്യാപക സ്‌പെക്ട്രം ലൈസന്‍സ് 1650 കോടി രൂപ ഫീസ് വാങ്ങിയാണ് വിതരണം ചെയ്തത് .
ഇതേ നിരക്കില്‍ തന്നെ 2007 ലും വിതരണം ചെയ്യാന്‍ തുടങ്ങിയതോടെ അഴിമതിക്ക് കളമൊരുങ്ങി .
പ്രധാന മന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റേയും , ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിനേറെയും അറിവോടെയും സമ്മതത്തോടെയുമായിരുന്നു ടെലികോം മന്ത്രി എ.രാജയുടെ നീക്കം .
2001 ലെ നിരക്കില്‍ തന്നെ ലൈസന്‍സ് വിതരണവും , ലേലം ഒഴിവാക്കി ആദ്യം വരുന്നവര്‍ക്ക് ആദ്യ പരിഗണന എന്ന തത്വത്തില്‍ ലൈസന്‍സ് നല്‍കി തുടങ്ങി .
ടെലികോം വകുപ്പെടുത്ത തീരുമാനങ്ങള്‍ക്കെല്ലാം പ്രധാനമന്ത്രിയും ധനമന്ത്രിയും പച്ച കൊടി കാട്ടി .
കടലാസ് കമ്പനികള്‍ ഒന്നടങ്കം ലൈസന്‍സുകള്‍ക്കായി അപേക്ഷ നല്‍കി .
2008 ജനുവരിയില്‍ ഒമ്പത് സ്വകാര്യ കമ്പനികള്‍ക്കായി 122 ലൈസന്‍സുകള്‍ വിതരണം ചെയ്തു .
ഫീസിനത്തില്‍ 90ഹ4 കോടി രൂപ ലഭിച്ചു .
ലൈസന്‍സ് ലഭിച്ച മാത്രയില്‍ യൂണിടെക് തങ്ങളുടെ 65 ശതമാനം ഓഹരി 6120 കോടി രൂപക്ക് നോര്‍വീജിയന്‍ കമ്പനിയായ ടെലനോറിന് മറിച്ചു വിറ്റു .
13 സര്‍ക്കിളുകളില്‍ ലൈസന്‍സ് ലഭിച്ച സ്വാന്‍ 50 ശതമാനം ഓഹരി 3600 കോടി രൂപക്ക് എറ്റിസലാത്ത് കമ്പനിക്ക് വിറ്റു .
ഒരു മൊബൈല്‍ ടവര്‍ പോലും നല്‍കാതെ ഇരു കമ്പനികളും കോടികളുടെ നേട്ടം കൊയ്തു .
ഇതിലൊരു ഭാഗം ഡി.എം.കെയ്ക്കും കോണ്‍ഗ്രസിനും ലഭിച്ചതായാണ് ആക്ഷേപം ആഞ്ഞു പതിച്ചത് .
വന്‍ നഷ്ടം ശ്രദ്ധയില്‍പ്പെടുത്തി 2010 നവംബറില്‍ സി.എ.ജി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ യു.പി.എ വന്‍ പ്രതിരോധത്തിലായി .
മാധ്യമ വാര്‍ത്തകള്‍ പെരുകിയതോടെ സമ്മര്‍ദ്ധത്തിലായ എ. രാജ പ്രതിരോധത്തിലായി .
പിന്നീടായിരുന്നു രാജി .
ഒടുവില്‍ സുപ്രീം കോടതി കൂടി ഇടപെട്ടതോടെ സി.ബി.ഐ കേസ് ഏറ്റെടുത്ത് .
കുറ്റങ്ങളെല്ലാം രാജയില്‍ മാത്രം ഒതുക്കി സി.ബി.ഐ ഭരണ കര്‍ത്താക്കളെ സംരക്ഷിച്ച് വിശ്വസ്തരെന്ന പദവി നേടി എടുത്തു .
എന്നാല്‍ പ്രതിപക്ഷ സമ്മര്‍ദ്ധം അണപ്പൊട്ടിയപ്പോള്‍ സംയുക്ത പാര്‍ലമെന്ററി സമിതി വിഷയം പരിശോധിച്ചെങ്കിലും ജെ.പി.സി അധ്യക്ഷന്‍ പി.സി ചാക്കോ ഏക പക്ഷീയമായ റിപ്പോര്‍ട്ട് തയ്യാറാക്കി പ്രധാനമന്ത്രിയേയും , ധനമന്ത്രിയേയും സംരക്ഷിച്ചു .
122 ലൈസന്‍സും 2012 ഫെബ്രുവരിയില്‍ സുപ്രീം കോടതി റദ്ദാക്കി .
ഈ ലൈസന്‍സുകള്‍ വീണ്ടും ലഭിച്ചപ്പോള്‍ സര്‍ക്കാരിന് ലഭിച്ചത് 60,000 കോടിയിലേറെ .
2008 ലെ വിതരണ രീതി ഖജനാവിന് വലിയ നഷ്ടം വരുത്തിയെന്ന് ഇതിലൂടെ വ്യക്തമായി .
വിചാരണ വേളയില്‍ രാജ ഒരു വര്‍ഷത്തിലേറെയും കനിമൊഴി ഏഴു മാസത്തോളവും ജയിലില്‍ തടവില്‍ കഴിഞ്ഞു . 2011 മാര്‍ച്ചിലാണ് പ്രത്യേക കോടതി സ്ഥാപിതമായത് .
ഏതാണ്ട് ഏഴു വര്‍ഷം നീണ്ട വിചാരണ വേളയില്‍ മൂന്നര വര്‍ഷം യു.പി.എ ഭരണവും , മൂന്നര വര്‍ഷം എന്‍.ഡി.എ ഭരണവുമായിരുന്നു .
2014 ലെ ലോക് സഭ തെരഞ്ഞെടുപ്പ് വേളയില്‍ തുടങ്ങി ഇന്നും ബി.ജെ.പിക്ക് നേട്ടമായി നില്‍ക്കുന്നത് 2 ഏ അടക്കമുള്ള അഴിമതികളെന്ന് നിസംശയം പറയാം . ഈ ഒരൊറ്റ അഴിമതിയില്‍ കോണ്‍ഗ്രസിന് രാജ്യത്ത് നിലനില്‍പ്പ് തന്നെ നഷ്ടപ്പെട്ടു .
എന്നാല്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ മുന്‍ നിരയില്‍ നില ഉറപ്പിച്ചതോടെ പില്‍ക്കാലത്ത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകുകള്‍ ബി.ജെ.പി തന്നെ മുന്‍ നിരയില്‍ നിന്ന് ഒരുക്കി കൊടുത്തു .

 
                                            