സിബിഎസ്ഇ പത്താംക്ലാസ്സ്, പ്ലസ്ടു ക്ലാസുകളുടെ പരീക്ഷ ഓഫ് ലൈന്‍നായി നടത്താനുള്ള തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജികള്‍ ആശയകുഴപ്പം ഉണ്ടാക്കുന്നതാണെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സിബിഎസ്ഇ ബോര്‍ഡ് അധികൃതര്‍ പരീക്ഷതിയതികള്‍ പ്രഖ്യാപിക്കുകയും പരീക്ഷ നടത്തിപ്പിനാവശ്യമായ നടപടിക്രമങ്ങള്‍ നടത്തുന്നുമുണ്ട്. പരീക്ഷ നടത്താനുള്ള സമയം വരെ അടുത്ത ഘട്ടത്തിലും ഹര്‍ജിക്കാര്‍ക്ക് ഇത് സംബന്ധിച്ചു എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ അപ്പോള്‍ കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
