ന്യൂഡല്‍ഹി: പെഗാസസ് വിഷയത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് സുപ്രീംകോടതിയെ സമീപിച്ചു. ഈ വിഷയത്തില്‍ ബ്രിട്ടാസ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷണം നടന്നിട്ടുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ നല്കിയ വിശദീകരണത്തില്‍ പറയുന്നു. അതിനാല്‍ ഇത്തരത്തില്‍ അനധികൃത നിരീക്ഷണങ്ങള്‍ നടക്കുന്നുവെന്നാണ് അര്‍ത്ഥമെന്ന് ബ്രിട്ടാസ് നല്കിയ ഹര്‍ജിയില്‍ പറയുന്നു.
