കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്. ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഒരു കോടി രൂപയുടെ സ്വര്‍ണമാണ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് ആദ്യം സ്വര്‍ണം കണ്ടത്, അവര്‍ ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. വിദേശത്തു നിന്നും കടത്തിക്കൊണ്ടു വന്ന സ്വര്‍ണം അധികൃതരെ പേടിച്ച് ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. സ്ഥലത്ത് എയര്‍ കസ്റ്റംസ് പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *