ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു ; നൂറു കടന്ന് തിരുവനന്തപുരവും, എറണാകുളവും

തിരുവനന്തപുരം : ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 20 പൈസയും ഇന്ന് വര്‍ധിപ്പിച്ചു. തുടര്‍ന്ന് ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ലീറ്ററിന് 100രൂപ കടന്നു.

Leave a Reply

Your email address will not be published. Required fields are marked *