കളമശ്ശേരിയിലെ സിനിമാ ലൊക്കേഷനില്‍ നിന്നും ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന് ആരോപണം. ടോവിനോ നായകനാകുന്ന ‘തല്ലുമാല’ എന്ന ചിത്രത്തിലെ ലൊക്കേഷനിലാണ് സംഘര്‍ഷം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഷമീര്‍ എന്ന വ്യക്തി ആശുപത്രിയില്‍ ചികിത്സ തേടി.
കളമശ്ശേരിയിലെ എച്ച് എം ടി കോളനിയിലാണ് സിനിമയ്ക്ക് സെറ്റ് ഇട്ടിരുന്നത്. സിനിമ പ്രവര്‍ത്തകര്‍ സ്ഥലത്ത് മാലിന്യം തള്ളുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം നടന്നത്. തര്‍ക്കത്തിനിടയില്‍ ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മര്‍ദ്ദിച്ചത് നാട്ടുകാരനാണ് സിനിമ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ആരുംതന്നെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
അടുത്തിടെ വെയില് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ വിവാദം നേരിട്ടിരുന്നു. ഷൈന്‍ മദ്യപിച്ചിട്ട് ആവാം എത്തിയതെന്ന നിരവധി കമന്റുകള്‍ ഈ അഭിമുഖങ്ങള്‍ക്ക് താഴെ വന്നിരുന്നു.
