സ്വര്‍ണവില വീണ്ടും കുറഞ്ഞു ; പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 34,640 രൂപയും ഗ്രാമിന് 4,330 രൂപയിലുമെത്തി.
വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു.

സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസം പവന് 35,600 രൂപ വരെ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *