ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ആലപ്പുഴ: ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് പോവുകയായിരുന്നു വണ്ടാനം മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ബൈക്കിലെത്തിയ സംഘം യുവതിയെ കടന്നുപിടിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പോലീസ് പെട്രോള്‍ വാഹനം കണ്ടു പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *