പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിക്ക് സെക്സ് ടോയ് അയക്കുകയും ഫോണ്‍ നമ്പര്‍ പോണ്‍ സൈറ്റില്‍ അപ് ലോഡ് ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റില്‍.

മുംബൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് സെക്സ് ടോയ് അയക്കുകയും ഫോണ്‍ നമ്പര്‍ പോണ്‍ സൈറ്റില്‍ അപ് ലോഡ് ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റില്‍. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് മുംബൈ പൊലീസ് ഇയാളെ പിടികൂടിയത്.

കുനാല്‍ അങ്കോല്‍ക്കര്‍ എന്നയാളാണ് വിദ്യാര്‍ത്ഥിനിക്ക് ഓണ്‍ലൈന്‍ സൈറ്റ് വഴി സെക്‌സ് ടോയ്‌സ് അയച്ചുകൊടുത്തിരുന്നത്. ഫെബ്രുവരിയില്‍ പെണ്‍കുട്ടി പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് കേസ് മുംബൈ പോലിസിന്റെ സൈബര്‍ സെല്‍ ഏറ്റെടുത്തു. കൊറിയര്‍ കമ്പനികളില്‍ ഉത്പന്നം അയയ്ക്കുന്ന ആളിന്റെ അഡ്രസ് അന്വേഷിച്ചു എങ്കിലും ഇയാള്‍ അഡ്രസിലാലാെയാണ് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്.

തുടര്‍ന്ന് വിപിഎന്‍ വിവരങ്ങള്‍ ആരാഞ്ഞു എങ്കിലും ഓരോ തവണയും ഐപി അഡ്രസുകള്‍ വ്യത്യസ്തമായിരുന്നു. പ്രദേശത്തെ 500 ലധികം സേവനദാതാക്കളെ പൊലീസ് സ്‌കാന്‍ ചെയ്തു.
അവസാനം സാങ്കേതിക വിദഗ്ദരുടെയും ഇന്റലിജന്‍സിന്റെയും സഹായത്തോടെയാണ് ഇയാളെ പിടി കൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *