ചെന്നൈ: തമിഴ്നാട്ടില്‍ സ്കൂള്‍ തുറന്നതിന് പിന്നാലെ ചെന്നൈയിലെ സ്കൂളില്‍ 20 വിദ്യാര്‍ത്ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ ഒന്നിനാണ് സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്.
120 കുട്ടികളെ സെപ്റ്റംബര്‍ മൂന്നിന് ചെന്നൈയില്‍ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളും സ്റ്റാഫുകളും കോവിഡ് വാക്സീന് സ്വീകരിച്ചാല്‍ മാത്രമേ സ്കൂളുകള്‍ തുറക്കാന്‍ അനുമതിയുള്ളൂ. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ സ്കൂള്‍ അടച്ചുപൂട്ടുമെന്ന് സംസ്ഥാന ഹെല്‍ത്ത് സുബ്രഹ്മണ്യന് പറഞ്ഞു.
