തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് ഒന്നരവര്‍ഷം അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കുകയാണ്. ക്രമീകരണങ്ങളെല്ലാം ഉറപ്പുവരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ദിനമെന്നാണ് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. കോവിഡില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ എല്ലാ…
Tag: school reopen
നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ നാളെ തുറക്കും
തിരുവനന്തപുരം: നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചാണ് പ്രവേശനോത്സവത്തോടെയുള്ള സ്‌കൂള്‍ തുറക്കല്‍. കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്‌കൂള്‍ തുറക്കുന്നതെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്. കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ എല്ലാ…
സ്‌കൂളുകളില്‍ ഇനി മുതല്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസം; വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കും; വി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്‌കൂളുകളില്‍ ഇനി മുതല്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ഇനി ക്ലാസുകള്‍. എല്‍പി ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികളെ വീതമായിരിക്കും ഇരുത്താന്‍…
ഒരു ബഞ്ചില്‍ പരമാവധി രണ്ടുപേര്‍; ഉച്ചഭക്ഷണം ഒഴിവാക്കും; പകരം ഉച്ചഭക്ഷണ അലവന്‍സ് നല്‍കും; സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗരേഖ തയാറായി
തിരുവനന്തപുരം: ഒരു ബഞ്ചില്‍ പരമാവധി രണ്ടുപേരെ മാത്രമേ ഇരുത്താന്‍ പാടുള്ളൂ. യൂനിഫോം നിര്‍ബന്ധമാക്കില്ല. സ്‌കൂളുകളില്‍ കുട്ടികളെ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ഭിന്നശേഷി വിദ്യാര്‍ഥികള്‍ ആദ്യ ഘട്ടത്തില്‍ സ്‌കൂളിലെത്തേണ്ടതില്ല. ഉച്ചഭക്ഷണം ഒഴിവാക്കും. പകരം ഉച്ചഭക്ഷണ അലവന്‍സ് നല്‍കും. സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള കരട്…
സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായം തേടും; മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അധ്യാപക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. ഗതാഗത, പൊതുമരാമത്ത്, തദ്ദേശ വകുപ്പുമായി കൂടിയാലോചന നടത്താനും തീരുമാനമായി. പൊതുജനങ്ങളുടെ അഭിപ്രായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.…
സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം; വിദ്യഭ്യാസ വകുപ്പ് അറിയാതെ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനവും തീയതി നിശ്ചയിച്ചതും വിദ്യഭ്യാസ വകുപ്പ് അറിയാതെയെന്ന് ആരോപണം. നവംബര്‍ ഒന്ന് മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് വിദ്യഭ്യാസ വകുപ്പ് തീരുമാനം അറിയുന്നത്. കൊവിഡ് അവലോകന ഉന്നതതലയോഗത്തിലേക്ക് വിദ്യഭ്യാസ…
നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും;മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന്…
സ്‌കൂള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു; അറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ തുറക്കും; മന്ത്രി
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍ പ്രഖ്യാപനം വന്നാല്‍ താമസിക്കാതെ സ്‌കൂള്‍ തുറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ്…
തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നു;വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ്
ചെന്നൈ: തമിഴ്നാട്ടില്‍ സ്‌കൂള്‍ തുറന്നതിന് പിന്നാലെ ചെന്നൈയിലെ സ്‌കൂളില്‍ 20 വിദ്യാര്‍ത്ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. 120 കുട്ടികളെ സെപ്റ്റംബര്‍ മൂന്നിന് ചെന്നൈയില്‍ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളും സ്റ്റാഫുകളും കോവിഡ് വാക്സീന്‍…
സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കും; വിദഗ്ദസമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി . സമിതിയുടെ അഭിപ്രായം വന്ന ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. സ്‌കൂളുകള്‍ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധര്‍ മുന്നോട്ടുവച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
