തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ളവരെ തിരികെ എത്തിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികള്‍
അടക്കമുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു
ഇന്ത്യന്‍ വ്യോമസേനയുടെ സി 17 വിമാനത്തിലാണ് 168 ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് ഗാസിയാബാദില്‍ എത്തിച്ചത്. 50 മലയാളികളും സംഘത്തില്‍ ഉണ്ടായിരുന്നു. അടുത്ത ദിവസം തന്നെ മലയാളികള്‍ കേരളത്തിലേക്ക് എത്തുമെന്നും ഇതിനുവേണ്ട എല്ലാ സംവിധാനവും നോര്‍ക്കാ റൂട്ട്സ് വഴി കേരള സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
