മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണം -പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍

മലപ്പുറം : മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ നാം കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെ ഇല്ലായ്മ ചെയ്യാനും ഭരണഘടനയിലെ അവകാശങ്ങളെ മൂടിവെക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനും ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനുമാണ് അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ഇത് തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണയില്‍ മുസ്ലീം ലീഗ് വാര്‍ഡ് കമ്മിറ്റി നടത്തിയ ഉമ്മീദ് എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വാര്‍ഡ് ലീഗ് പ്രസിഡന്റ് അഡ്വ. ഫസലുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് സ്വാഗതം പറഞ്ഞു. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി പി ഷാജി, മണ്ഡലം ലീഗ് സെക്രട്ടറി എം പി മുഹമ്മദ്, പഞ്ചായത്ത് ലീഗ് സെക്രട്ടറി എം ടി ബഷീര്‍, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മുജീബ് ടി, ട്രഷറര്‍ അഡ്വ. ഹഫീഫ് പറവത്ത്, വാര്‍ഡ് ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുറഹീം എം പി, ട്രഷറര്‍ മജീദ് മാട്ടുമ്മല്‍, വാര്‍ഡ് യൂത്ത് ലീഗ് പ്രസിഡന്റ് മുജീബ് പി പി , സെക്രട്ടറി സിദ്ധീഖ് കെ പി എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന മുസ്ലീം ലീഗ് നേതാക്കളെ ചടങ്ങില്‍ ആദരിച്ചു. ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *