നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) സൈലവുമായി ചേർന്ന് സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ എട്ടാം തരത്തിൽ പഠിക്കുന്ന 200 ലധികം വിദ്യാർത്ഥികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പഠന സഹായികൾ സൌജന്യമായി വിതരണം ചെയ്തു.

പരീക്ഷ ദിനം വരെ ഈ വിദ്യാർത്ഥികൾക്ക് ഓൺലൈൻ തുടർ പരിശീലനം ലഭ്യമാക്കും. സൈലം ലേണിംഗ് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) സൈലവുമായി ചേർന്ന് സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ എട്ടാം തരത്തിൽ പഠിക്കുന്ന 200 ലധികം വിദ്യാർത്ഥികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പഠന സഹായികൾ സൗജന്യമായി വിതരണം ചെയ്തു. പരീക്ഷ ദിനം വരെ ഈ വിദ്യാർത്ഥികൾക്ക് ഓൺലൈൻ തുടർ പരിശീലനം ലഭ്യമാക്കും. സൈലം ലേണിംഗ് റീജിയണൽ മാനേജർ വി.കെ നന്ദു, അദ്ധ്യാപകരായ ആദർശ് എം, ബേസിൽ അമീൻ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
