വയനാട്ടിൽ വന്യജീവി ശല്യം പരിഹരിക്കാൻ രണ്ട് തരത്തിലുള്ള പരിഹാരം ഇന്ന് നടന്ന മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രിയിൽ അടക്കം ചികിത്സയ്ക്ക് ചിലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാരുടെ യോഗത്തിൽ ഉറപ്പു നൽകി. വന്യജീവികളുടെ ആക്രമണം തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ജനകീയ സമിതി രൂപീകരിക്കും.
കളക്ടർ ആയിരിക്കും ഈ സമിതിയുടെ കോർഡിനേറ്റർ ആയി പ്രവർത്തിക്കുക.രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേർന്ന് സ്ഥിതിവിലയിരുത്തും എന്നും വനം മന്ത്രി പറഞ്ഞു. കൂടാതെ ഡ്രോണുകൾ,പട്രോളിങ്,സ്ക്വാഡുകൾ തുടങ്ങിയ കാര്യങ്ങളിലും തീരുമാനമായി.

 
                                            