നിപ ആശങ്കയിൽ തിരുവന്തപുരവും

നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തി.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി ആര്‍ ഡി എല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനഫലം നെഗറ്റീവ് ആയതിനാല്‍ ഇവരുടെ സാംപിളുകള്‍ പൂണെയിലേക്ക് അയക്കില്ല. പനി ലക്ഷണങ്ങളെ തുടര്‍ന്ന് തിരുവനന്തരപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ വിദ്യാര്‍ത്ഥിയും നീരീകഷണത്തിലാണ്.വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതോടെയാണ് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്.
ബിഡിഎസ് വിദ്യാര്‍ത്ഥിയാണ് നിലവില്‍ ചികിത്സയിലുള്ളത്. വിദ്യാര്‍ത്ഥിയുടെ ശരീര സ്രവങ്ങള്‍ ഉടന്‍ തന്നെ പരിശോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ ആശങ്കപ്പെടെണ്ട സാഹചര്യം നിലവിലില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

അതേസമയം കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിപ ലക്ഷണങ്ങളുമായി കോഴിക്കോട് ഏഴ് പേര്‍ ചികിത്സയിലുണ്ട്. ഇതേത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിപ രോഗ ലക്ഷണങ്ങളോടെ മരിച്ച രണ്ട് പേര്‍ക്കും സമ്ബര്‍ക്കമുണ്ടായിരുന്ന രണ്ട് രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഒമ്ബത് വയസുകാരനും നിപ സ്ഥിരീകരിച്ചവരില്‍ ഉണ്ട്. ഇതേത്തുടര്‍ന്ന് 127 ആരോഗ്യപ്രവര്‍ത്തകരടക്കം 168 പേരാണ് സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളത്.

നിപ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അകത്തേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ല. ബാരിക്കേഡുകള്‍ വച്ച് പ്രവേശനം തടയും. കടകള്‍ തുറക്കുന്നതിനും നിയന്ത്രണമുണ്ട്. ആവശ്യ സാധന വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പ്രവര്‍ത്തന സമയം. ആരോഗ്യ കേന്ദ്രങ്ങള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിയന്ത്രണം ബാധകമല്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാസ്‌കും സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമാണ്.

കണ്ടെയ്ന്‍മെന്റ് സോണില്‍ സ്‌കൂളുകളും അങ്കണവാടികളും അടച്ചിടും. ഇതിന് പുറമെ, ബാങ്കുകള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയില്ല. വില്ലേജ്, തദ്ദേശ സ്വയംഭരണ ഓഫിസുകളില്‍ മിനിമം ജീവനക്കാര്‍ക്ക് മാത്രമാണ് അനുമതി.ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലുംപാറ ഗ്രാമപഞ്ചായത്തുകളിലാണ് കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *