വളരെ ചുരുങ്ങിയ കാലം കൊണ്ട് രാജ്യാന്തര ശ്രദ്ധ നേടിയ എഡ്ടെക് സ്റ്റാർട്ടപ്പ് ആയിരുന്നു ബൈജുസ്. എന്നാൽ കമ്പനിയെ വിവാദങ്ങൾ ഒഴിയാതെ പിന്തുടർന്ന് കൊണ്ടിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനി നേരിടുന്നതെന്നും പ്രമോട്ടർമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ 1.2 ബില്യൺ ഡോളർ മൂല്യം വരുന്ന കടങ്ങൾ തിരിച്ചടക്കുന്നതിനും കമ്പനി ഒരു ആശയം രൂപപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനായി ഉപസ്ഥാപനങ്ങളായ എപ്പിക്, ഗ്രേറ്റ് ലേണിംഗ് എന്നിവയും വിറ്റേക്കും.ഇതുവഴി 800 മില്യൺ മുതൽ 1 ബില്യൺ ഡോളർ വരെ സമാഹരിക്കുകയാണ് ലക്ഷ്യം.
അതേസമയം വിഷയത്തെക്കുറിച്ച് ബൈജൂസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കടങ്ങൾ തിരിച്ചടയ്ക്കുന്നതിന് മൂന്നുമാസത്തെ സാവകാശം കൂടി അനുവദിക്കുകയാണെങ്കിൽ, കടത്തിന്റെ 300 മില്യൺ ഡോളർ തിരിച്ചടക്കാമെന്ന് കമ്പനി വാഗ്ദാനം ചെയ്തതായി അറിയിച്ചു.
