ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വായന മാസാചരണം സമാപിച്ചു. മാറാടി പഞ്ചായത്തിലെ എൽ.പി , യു.പി സ്കൂളുകളിൽ നിന്നും മുപ്പതോളം കുട്ടികൾ ജൂലൈ 18 ന് നടന്ന സാഹിത്യക്വിസിൽ പങ്കെടുത്തു. എൽ.പി.വിഭാഗത്തിൽ സൗത്ത് മാറാടി ഗവ.യു.പി സ്കൂളിലെ അതുല്യ പി.അജേഷ് ഒന്നാം സ്ഥാനവും സാന്ദ്ര വിനോദ് രണ്ടാം സ്ഥാനവും നേടി. യു.പി.വിഭാഗത്തിൽ സൗത്ത് മാറാടി സ്കൂളിലെ തന്നെ അതുൽ പി. അജേഷ് ഒന്നാം സ്ഥാനവും തീർത്ഥ അരുൺ രണ്ടാം സ്ഥാനവും നേടി.
സമ്മാനം നേടിയ കുട്ടികൾക്ക് മാറാടി മുത്തൂറ്റ് ഫിൻ കോർപ് മാനേജർ ജിൻസി സജിൻ മൊമെന്റോകൾ സമ്മാനിച്ചു. പി.ടി.എ പ്രസിഡന്റ് സിനിജ സനിൽ ,എച്ച്.എം ഇൻചാർജ് ഷീബ എം.ഐ എന്നിവർ സമ്മാനവിതരണച്ചടങ്ങിൽ പങ്കെടുത്തു. ജൂൺ 19 വായനാദിനം മുതൽ ജൂലൈ 18 വരെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽസംഘടിപ്പിച്ചിരുന്നു.

 
                                            